എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ വേണം നമുക്ക് ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വേണം നമുക്ക് ശുചിത്വം
ശുചിത്വം ഒരു സംസ്കാരമായി കണ്ടവരാണ് നമ്മുടെ പൂർവ്വികർ 'പ്രാചീനകാലം മുതൽ തന്നെ അവർ ശുചിത്വത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിരുന്നുവെന്ന് നമ്മുടെ പുരാണ സംസ്കാരതെളിവുകളിൽ നിന്ന് മനസ്സിലക്കാം. ഇന്ന് നമ്മുടെ ലോക രാജ്യങ്ങൾ മുഴുവൻ നോവൽ കൊറോണ ഭീതിയിൽ ഭയന്നു വിറച്ചു കഴിയുന്ന സന്ദർഭമാണ്.സമ്പൂർണ്ണ ശുചിത്വത്തിലൂടെ മാത്ര മേഇതിനൊരു അറുതി കണ്ടെത്താൻ കഴിയു. ഇത്തരം സാഹചര്യത്തിൽ നമുക്ക് ശുചിത്വത്തെ കുറിച്ച് ചിന്തിക്കേണ്ടത് അനിവാര്യമാണ്.

വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, പൊതു ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ പല പേരിൽ ശുചിത്വത്തെ തരം തിരിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം ചേർന്ന് ഒരു വ്യക്തിയും അവൻ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമായ അന്തരീക്ഷമാണ് ശുചിത്വം ആരോഗ്യ ശുചിത്വ പാലനത്തിലെ പോ രായ്മകളാണ് 90 ശതമാനം രോഗങ്ങൾക്ക് കാരണം 'ശക്തമായ ശുചിത്വ ശീ ല അ നു വ ർത്തനം/ പരിഷകാരങ്ങൾ ആണ് ഇന്നത്തെ ആവിശ്യം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും, പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക' ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക ഇത്തരത്തിൽ ആരോഗ്യ കാര്യങ്ങളിൽ ചെറിയ കരുതൽ നൽകിയാൽ നമ്മുടെ സമൂഹത്തിനും സമ്പൂർണ്ണ രോഗമുക്തി നേടാം


അഞ്ജന മോഹൻ
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം