എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം എങ്ങനെ?

പരിസ്ഥിതി സംരക്ഷണം എങ്ങനെ?
1972 മുതൽ ജൂൺ 5 ന് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം അനുസരിച്ച് ലോകമെങ്ങും പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ട് പരിസ്ഥിതി ദിനം ആദരിച്ചു വരുന്നു. കേവലം ആചരണവും ആഘോഷവും മാത്രമായി നാം ഇതിനെ മാറ്റുമ്പോൾ നമ്മുടെ തന്നെ നാശം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത് .

പരിസ്ഥിതി ദിനത്തിൻ്റെ ആവശ്യകതയും പ്രസക്തിയും പൂർണ്ണമായി ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് അഭിമുഖീകരിക്കുന്ന ഒട്ടനവധി പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ല. എന്നതാണ് വാസ്തവം.പരിസ്ഥിതി ദിനം വെറും വാക്കുകളിലോ സോഷ്യൽ മീഡിയയിലോ പോസ്റ്റുകളിലോ അതുമല്ലെങ്കിൽ ഒരു വൃക്ഷ തൈ നടീലലേ മാത്രമായി ഒതുങ്ങി പോകുന്നു വാക്കുകളെക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകുന്ന വരാകാൻ നാം ശീലിക്കേണ്ടിയിരുന്നു പരിസ്ഥിതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണ് പ്രകൃതിയെ ആശ്രയിക്കാതെ ജീവിക്കാൻ മനുഷ്യന് കഴിയുകയില്ല. വികസനത്തിൻ്റെ പേരിൽ മനുഷ്യൻ പരിസ്ഥിതിയെ ചൂഷണം ചെയ്യുബോൾ നിയമങ്ങളെല്ലാം കാറ്റിൽ പറക്കുകയാണ് സ്വാർത്ഥലാഭത്തിനായുള്ള ചൂഷണങ്ങൾ നമുക്കു തന്നെയും വരും തലമുറയ്ക്കും കരുതിവച്ചിരിക്കുന്ന മഹാവിപത്തുക്കളെക്കുറിച്ച് നാം ഇനി ബോധവന്മാരാകേണ്ടിയിരിക്കുന്നു. അത്തരം ചിന്തകൾ പകർന്നു നൽകുവാൻ പരിസ്ഥിതി ദിനാചരണങ്ങൾ വഴിയൊരുക്കണം വ്യാവസായിക വിപ്ലവത്തിലൂടെ നാം സ്വീകരിച്ച സുസ്ഥിരമല്ലാത്ത വികസന രീതികൾ വമ്പിച്ച പാരിസ്ഥിതിക തകർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനും അതുവഴി ദൗർഭല്യത്തിനും കാരണമായി. മാത്രമല്ല വ്യാവസായിക വിപ്ലവത്തിൻ്റെ ഫലമായുണ്ടായ ഫാക്ടറികളിൽ നിന്നുള്ള വിഷവിസർജ്ജ്യങ്ങൾ പ്രകൃതിദത്തമ്മയ നമ്മുടെ ജല സ്രോതസുക്കളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു


ആരതി .എ
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം