വന്നു മഹാമാരി കോവിഡെന്ന പേരിൽ
കിരീടം വെച്ചൊരു വൈറസാണേ
താണ്ഡവമാടുന്നു സർവ്വലോകത്തിലും
പാരിനെയാകെ തകർത്തിടുന്നു..
തുരത്തണം നമുക്കിതിനെ ഒന്നിച്ചു നിന്ന്
അതിനായി നമ്മൾക്കകന്നിരിക്കാം
വീട്ടിലിരിക്കാം കുറച്ചു ദിനങ്ങൾ
വീടൊന്നു തൂക്കാം ചെടി വളർത്താം
സ്നേഹ ബന്ധങ്ങൾ ദൃഢമാക്കി മാറ്റാം
സഹിക്കാം നമുക്കീ ബന്ധനത്തെ
നല്ല നാളേക്കായ്, വിജയത്തിനായി
പൊരുതാം തകർക്കാം കൊറോണയെ നീക്കാം
കഴുകിടാം കൈകൾ വൃത്തിയോടെ തന്നെ
എഴുതാം വരയ്ക്കാം അകലങ്ങൾ തീർക്കാം
വെയിലേറ്റ് വാടുന്ന പോലീസ് മാമനും
പ്രാണൻ മറക്കുന്ന മാലാഖ മുത്തുകൾ
നെട്ടോട്ടമോടുന്ന നന്മ മനസ്സുണ്ട്
ആശങ്കയാർക്കുന്ന അമ്മ മുഖങ്ങളും
കഴിയും നമുക്ക് ,തടയാം നമുക്ക്
തുരത്താം വിപത്തിനെയകറ്റി നിർത്താം
സധൈര്യം പൊരുതാം പിടിച്ചുനിർത്താൻ...