എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/കാക്കച്ചിയുടെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കച്ചിയുടെ കൊറോണ

ഇതൊരു അങ്ങാടിയാണല്ലോ! എന്നിട്ടിവിടെ ആരെയും കാണുന്നില്ലല്ലോ? എല്ലാം വിജനമായിരിക്കുന്നു." ഇവിടെ ലോക് ഡൗണാണ് എല്ലാവരും വീട്ടിൽ തന്നെ ഇരിപ്പാണ് " കൊറോണയുടെ സംശയം മരക്കൊമ്പിലിരുന്ന കാക്കച്ചി തീർത്തു കൊടുത്തു.നാട്ടിലെ വിശേഷങ്ങളറിയാൻ വന്നതാണ് കാക്കച്ചി, കൊറോണ കാക്കച്ചിയുടെ അടുത്തേക്ക് നീങ്ങി... അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ കാക്കച്ചിയ്ക്ക് പേടിയായി.കാക്കച്ചി പറക്കാൻ ശ്രമിച്ചു... അതു കണ്ടു കൊറോണ പറഞ്ഞു പേടിക്കേണ്ട "ഞാൻ പക്ഷികളേയും, മൃഗങ്ങളേയും ഉപദ്രവിക്കില്ല" അത് കേട്ട കാക്കച്ചിയ്ക്ക് സമാധാനമായി,,,'അല്ല ഇവിടെയുള്ള ആളുകളൊക്കെയെവിടെ'? ഒരാളുപോലുമില്ലല്ലോ എനിക്ക് കയറിക്കൂടാൻ' കൊറോണ പറയുന്നത് കേട്ട് കാക്കച്ചി പറഞ്ഞു" നിനക്കിനി ആരേയും ഉപദ്രവിക്കാൻ കഴിയില്ല നിന്നെ ഈ നാട്ടിൽ നിന്ന് പറഞ്ഞയക്കാൻ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയാണ്.... അത് കേട്ട് കൊറോണ ഉറക്കെ ചിരിച്ചു ഹ ഹ ഹ 'വലിയ വലിയ രാഷ്ട്രങ്ങളെ വരെ വിറപ്പിച്ചവനാണ് ഞാൻ പിന്നെയാണോ ഈ കൊച്ചു കേരളം' കൊറോണയും കാക്കച്ചിയും തമ്മിൽ കലപിലയായി. അവസാനം അവർ ഒരു തീരുമാനത്തിലെത്തി ഇന്ന് സൂര്യാസ്തമയത്തിനുള്ളിൽ കൊറോണ ഒരാളുടെയെങ്കിലും ദേഹത്ത് കയറിയില്ലെങ്കിൽ ഈ നാട്ടിൽ നിന്നു തന്നെ പോകണം, അവർ നടക്കാൻ തുടങ്ങി സമയം സന്ധ്യയായി ഒരു കുട്ടി വീടിന് പുറത്ത് കളിക്കുന്നത് അവർ കണ്ടു.. ഇത് കണ്ട കൊറോണയ്ക്ക് സന്തോഷമായി അവൻ ആ കുട്ടിയുടെ നേരേക്ക് പാഞ്ഞു.അപ്പോഴേക്കും ആ കുട്ടിയുടെ അമ്മ അവനെ വഴക്കു പറഞ്ഞു കൊണ്ട് അകത്തേക്ക് കൊണ്ടുപോയി.. ഇത് കണ്ട കൊറോണക്ക് നാണക്കേടായി..

നാട്ടിൽ നിന്ന് പോവാൻ നിന്ന കൊറോണയോട് നന്ദി രൂപത്തിൽ കാക്കച്ചി പറഞ്ഞു "നിന്നെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ് എന്നാലും നീ വന്നത് ഈ ബ്രേക്കില്ലാതെ പാഞ്ഞിരുന്ന മനുഷ്യർക്കൊരു പാഠമാണ്.... എൻ്റെ ജോലി തന്നെ കുറഞ്ഞിരിക്കുന്നു,, ഇപ്പോൾ ഈ നാടെല്ലാം ഏറെ വൃത്തിയായി കഴിഞ്ഞു.. ഇതിനൊക്കെ കാരണക്കാരൻ എന്ന നിലയ്ക്ക് നിന്നെ ഞാൻ എന്നും ഓർക്കുന്നതാണ്"....

ദേവിക
7 A എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ