എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/ഭൗമദിനവും കൊറോണയും

കൊറോണയും ഭൗമ ദിനാചരണവും

1970ലാണ് ഭൗമ ദിനാചരണത്തിന് തുടക്കമിട്ടത്. ഭൗമ ദിനാചരണത്തിന്റെ സുവർണജൂബിലിയാഘോഷിക്കുന്ന ഈ സമയത്ത് നാം ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് . ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ ലക്ഷ്യം. കൊറോണ വൈറസ് വ്യാപനം തടയാനായി ലോകം മുഴുവനും ഇന്ന് ലോക്ക്ഡൗണിലാണ്. ഇത് പ്രകൃതിയുടെ സംരക്ഷണത്തിനുള്ള വഴിയൊരുക്കലാണ്. കാരണം ലോക്ക്ഡൗണിന്റെ ഭാഗമായി വ്യവസായശാലകൾ അടച്ചിട്ടതും വാഹനഗതാഗതം കുറഞ്ഞതും പരിസരമലിനീകരണം കുറച്ചു . ഒരു പരിധിവരെ ശുദ്ധവായുവിന്റെ അളവുകൂട്ടാൻ ഇതുകൊണ്ട് കഴിഞ്ഞു. ലോക്ക്ഡൗൺ മൂലം ജനങ്ങൾ ധാരാളം പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് . എന്നാലും പ്രകൃതിക്ക് ഇതുകൊണ്ട് ഗുണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്.

മുഹമ്മദ് ജാനിഷ്.കെ.വി
4c എ എം യു പി സ്കൂൾ അരീക്കാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം