എ.എം.എൽ..പി.എസ് .കുണ്ടിൽപറമ്പ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
           അന്ന് ആയിഷ കുട്ടി നല്ല കുപ്പായമിട്ട് കാത്തിരുന്നു.  ഇന്ന് ഉപ്പ  വരുമത്രേ! ഉമ്മ പറയുന്നത് കേട്ടു.  ആയിഷ സന്തോഷം കൊണ്ട് തുള്ളിച്ചാടി'   വേഗം കുളികഴിഞ്ഞു.  ഉപ്പക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുപ്പായം ധരിച്ചു  അവൾ ഗേറ്റിനരികിലേക്ക് നോക്കി ഇരിപ്പായി. എല്ലാ തവണയും ഉപ്പ വരുമ്പോൾ ഞങ്ങൾ കൂട്ടാൻ പോകുമായിരുന്നു.  ഈ പ്രാവശ്യം അതില്ല ഉമ്മ പറഞ്ഞു  എന്തോ ഒരു ചെറിയ ജീവി വിമാനത്തിൽ ഉള്ളതുകൊണ്ട് പോകേണ്ട എന്ന് .ആ  എന്തോ? ഉപ്പ ഒന്നു വന്നാൽ മതിയായിരുന്നു. അതാ ഒരു ആംബുലൻസ് .ഇതെന്തിനാണ് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്? അവൾ അതിശയത്തോടെ നോക്കി. അതിൽ നിന്ന് മുഖമെല്ലാം മൂടിയ ഒരു രൂപം ഇറങ്ങുന്നു.  അതിൽ ഉള്ളവരെല്ലാം അതേ വേഷത്തിലാണ്.അത് ഉപ്പയാണല്ലോ? ഉപ്പ ആയിഷ കുട്ടിയെ മൈൻഡ് ചെയ്യാതെ മുകളിലേക്ക് പോയി? എന്നും കിട്ടുന്ന ചക്കരയുമ്മയും കിട്ടിയില്ല   ,അവർക്ക് കരച്ചിൽ വന്നു.ഉമ്മയും മറ്റുള്ളവരാരും ഉപ്പാനോട് സംസാരിക്കുന്നില്ല. കുറേ നേരം നിന്നശേഷം ആയിഷ ഉമ്മാന്റെ അടുത്ത് ചെന്നു. "എന്താ :ഇമ്മച്ചിയേ  ഉപ്പച്ചി ചക്കര ഉമ്മ തരാഞ്ഞത്?  അത് ഉമ്മച്ചി പറഞ്ഞിരുന്നില്ലേ വിമാനത്തിലെ ചെറിയ ജീവിയെ കുറിച്ച്  ഉപ്പച്ചിയെ തൊട്ടാൽ അത് നമുക്കെല്ലാം അസുഖം വരുത്തും. നമുക്ക് 28 ദിവസം കഴിഞ്ഞിട്ട് ഉപ്പച്ചീനെ കെട്ടിപ്പിടിക്കാം ട്ടോ  മോള് വിഷമിക്കേണ്ട'  ആ ജീവിയുടെ പേരെന്താ ഉമ്മ ?  'കൊറോണ  "  അതല്ലേ ഉമ്മച്ചി ന്റെ ഫോണിലുള്ള വട്ടത്തിലുള്ള സാധനം?അതെമോളേ   ഉപ്പച്ചി വേഗം വരും ട്ടോ!  മോൾക്ക് താഴെ നിന്ന് ഉപ്പച്ചീനെ  കാണാം "
   
നാഫിയ നിദ
3 A എ.എം.എൽ.പി.എസ് .കുണ്ടിൽപറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ