എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

ഇന്ന് ലോകം മഹാമാരിയുടെ പിടിയിൽ ആണ്. ചൈനയിലെ വുഹാനിൽ നിന്നാണ് കോവിഡ് 19 എന്ന രോഗം പൊട്ടി പുറപ്പെട്ടത്.ഇന്ന് ലോകം മുഴുവൻ ഈ വൈറസ് രോഗം വ്യാപിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തും രോഗം വേഗത്തിൽ പടരുന്നു.എന്നാൽ നമ്മുടെ സംസ്ഥാനമായ കേരളത്തിൽ രോഗ വ്യാപനം കുറവാണ്. സർക്കാറിന്റേയും, ആരോഗ്യ വകുപ്പിന്റേയും ചിട്ടയായ പ്രവർത്തനങ്ങളാണ് രോഗത്തെ ഏറെക്കുറേ തടഞ്ഞു നിർത്താനായത്.ഇതിന് ആരോഗ്യ പ്രവർത്തകരോടും പോലീസിനോടും നമ്മൾ കടപ്പെട്ടിരിക്കുന്നു.ഇവർ പറയുന്ന പോലെ സാമൂഹിക അകലം പാലിച്ചും, കൈകൾ സോപ്പിട്ട് കഴുകിയും, മാസ്ക് ധരിച്ചും നമ്മൾ മുൻകരുതൽ സ്വീകരിച്ചു. അതിനോടൊപ്പം തന്നെ നല്ല ആരോഗ്യ ശീലങ്ങൾ നമ്മൾ നടപ്പിലാക്കേണ്ടതുണ്ട്. ശുചിത്വ ശീലങ്ങൾ നമ്മൾ പാലിച്ചേ മതിയാകൂ. ഈ മഹാമാരിയുടെ മുന്നിൽ മുട്ടുമടക്കാതെ, ജാഗ്രതയോടെ ,ഒറ്റക്കെട്ടായി നേരിടാം. എങ്കിൽ ഈ മഹാമാരിയെ, അതിജീവിക്കാൻ നമുക്ക് കഴിയും.


ഐശമിൻഹ
2.A എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം