എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/വിരുന്നെത്തിയ മഹാമാരി
വിരുന്നെത്തിയ മഹാമാരി
25 വയസ്സുകാരിയായ കരോളിൻ ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. അവളുടെ അച്‌ഛനും മുത്തശ്ശനും ചൈനയിൽ ചെറുകിട വ്യവസായം ചെയ്ത് പോരുകയായിരുന്നൂ. മുത്തശ്ശൻ ഒരു മാംസാഹാര പ്രിയനായിരുന്നു. വവ്വാലിന്റെ മാംസം അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. എല്ലാ വിധ മൃഗങ്ങളുടെയും മാംസവും വിൽക്കപ്പെട്ടിരുന്ന ചൈനയിലെ വലിയൊരു മാർക്കറ്റ് ആയിരുന്നു വുഹാൻ. അവിടെ നായ, ഈനാംപേച്ചി, വവ്വാലുകൾ, പലതരം പാമ്പുകൾ തുടങ്ങിയ എല്ലാവിധ മൃഗങ്ങളുടെയും ഇഴ ജന്തുക്കളുടെയും പക്ഷികളുടെയും മാംസം ലഭ്യമായിരുന്നു. ഇത് അവിടുത്തെ ഗവൺമെന്റിന്റെ സമ്മതത്തോടെ നടത്തി പോന്നിരുന്ന മാർക്കറ്റ് ആയിരുന്നു. കരോളിന്റെ മുത്തശ്ശൻ വവ്വാൽ മാംസം വാങ്ങിയിരുന്നത് ഈ മാർ ക്കറ്റിൽ നിന്നായിരുന്നു. ഈ സമയത്താണ് 'കൊറോണ' എന്ന മഹാമാരി ചൈനയെ കാർന്നു തിന്നാൻ തുടങ്ങിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം കരോളിന്റെ മുത്തശ്ശന് ചില ആരോഗ്യ പ്രശ്നങ്ങൾ വന്നത് കാരണം അവളുടെ അച്ഛൻ മുത്തശ്ശനേയും കൊണ്ട് നാട്ടിലേക്ക് പുറപ്പെട്ടു.വീട്ടിൽ എത്തിയതിന് ശേഷം മുത്തശ്ശന്റെ ആരോഗ്യനില വളരെ മോശമായി. കടുത്ത പനി, ക്ഷീണം, വിട്ട് വിട്ടുള്ള ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാരണം കരോളിൻ അച്ഛനെയും മുത്തശ്ശനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. പലയിടത്തും കൊറോണ സ്ഥി തീകരിച്ചെത് കൊണ്ട് മുത്തശ്ശനും ആദ്യം കൊറോണാ ടെസ്റ്റ് ആണ് ചെയ്തത്. നിർഭാഗ്യവശാൽ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് മുത്തശ്ശനെ ഐസൊലേഷനിലേക്ക് മാറ്റി. അതിന് ശേഷം ഡോക്ടർ കരോളിനെയും അച്ഛനെയും വിളിച്ച് കൗൺസിലിങ് കൊടുക്കാൻ തുടങ്ങി. ഡോക്ടർ പറഞ്ഞു. നിങ്ങളുടെ മുത്തശ്ശന് ബാധിച്ചത് 'കൊറോണാ' എന്ന വളരെ മാരകമായ രോഗമാണ്. ഈ അസുഖത്തിന് കാരണമായ വൈറസ് അദ്ദേഹത്തിലെത്തിയെത് ചൈനയിലെ അദ്ദേഹം പലപ്പോഴും സഞ്ചരിച്ചിരുന്ന മാർക്കറ്റിൽ നിന്നോ അല്ലെങ്കിൽ മറ്റാരിലെങ്കിലും നിന്നോ ആവാം. ഈ വൈറസ് അദ്ദേഹത്തിൽ എത്തിയിട്ട് ഏകദേശം 14 ദിവസങ്ങൾ ആയിട്ടുണ്ടാവം. കാരണം ഈ വൈറസ് ഒരാളുടെ ശരീരത്തിൽ എത്തിയാൽ 7 മുതൽ 14 ദിവസത്തിന് ശേഷമാവും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗം പടർന്നു പിടിക്കും. കരോളിൻ ചോദിച്ചു എങ്ങിനെയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ഡോക്ടർ പറഞ്ഞു, ഇത് വെെറസ്ബാധ ഏറ്റിട്ടുള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അയാളുടെ കണ്ണിലൂടെ യോ മൂക്കിലൂടെയോ വായയിലൂടെയോ ആണ് അയാളുടെ ശരീരത്തിൽ എത്തുന്നത്. കരോളിൻ വീണ്ടും ചോദിച്ചു, ഡോക്ടർ സ്കിന്നിലുടെ ഈ വൈറസ് അകത്തു കടക്കുമോ? ഇല്ല, ഡോക്ടർ പറഞ്ഞു. കരോളിൻ വീണ്ടും ചോദിച്ചു, ഒരാളെ തൊടുന്നത് മൂലം എങ്ങിനെയാണ് പകരുന്നത്? ഡോക്ടർ പറഞ്ഞു, ഈ വൈറസ് തുണികൾ പോലുള്ള വസ്തുക്കളിൽ ഏകദേശം 8 മണിക്കൂറോളവും ഒരാളുടെ കൈകളിൽ 10 മുതൽ 20 മിനിറ്റ് വരെയും ജീവനോടെ ഇരിക്കും. നമ്മൾ കൊറോണ ബാധിച്ച വ്യക്തിയെയൊ അയാളുടെ സ്പർശനമേറ്റ വസ്തുക്കളിലോ തൊട്ടതിന് ശേഷം 20 മിനിറ്റിനകം ആ കൈ കൊണ്ട് നമ്മൾ ആഹാരം കഴിക്കുകയോ കണ്ണിലോ, മുക്കിലോ, വായിലോ തൊടുകയോ മറ്റോ ചെയ്യുകയാണെങ്കിൽ ആ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കും. കരോളിൻ വീണ്ടും ചോദിച്ചു. ഡോക്ടർ, കൊറോണ ബാധിച്ചവർക്ക് എന്തെല്ലാം ലക്ഷണങ്ങളാണ് കാണുക? ഡോക്ടർ പറഞ്ഞു, പ്രധാനമായും തുടക്കത്തിൽ പനി, തളർച്ച, ചുമ, ജലദോഷം, തുമ്മൽ, മൂക്കടപ്പ്, ഇതിന്റെ മൂർച്ഛിച്ച അവസ്ഥയിൽ കഠിനമായ ശ്വാസതടസ്സവും അനുഭവപ്പെടും. ഡോക്ടർ തുടർന്നു പറഞ്ഞു, കരോളിൻ നിങ്ങളും നിങ്ങളുടെ കുടുംബവും നാളെ ഐസൊലേഷൻ വാർഡിൽ പോകേണ്ടതുണ്ട്. കരോളിൻ ചോദിച്ചു, ഞാൻ എന്റെ മുത്തശ്ശനയോ അവർ ഉപയോഗിച്ച വസ്തുക്കളിലോ തൊട്ടിട്ടില്ല. പിന്നെ ഞാൻ എന്തിന് പോവണം?ഡോക്ടർ ചോദിച്ചു, നിങ്ങൾ നിങ്ങളുടെ പിതാവിനെ തോട്ടിട്ടില്ലേ? അത് കൊണ്ട് നിങ്ങൾ ഐസൊലേഷനിൽ പോയേ മതിയാവൂ. കാരണം നിങ്ങളുടെ പിതാവ് മുത്തശ്ശനെ തൊട്ടിട്ടുണ്ട്. അത് കൊണ്ട് പിതാവിന് ഈ വൈറസ് വരാൻ സാധ്യത കൂടുതലാണ്. അദ്ദേഹത്തെ തൊട്ടതിലൂടെ നിങ്ങൾക്കും വൈറസ് വരാൻ സാധ്യതയുണ്ട്. കാരണം ഈ വൈറസ ഒരാളുടെ ശരീരത്തിലേക്ക് കടന്നതിന് ശേഷം അയാൾ രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുമ്പ് തന്നെ ആ വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വൈറസ് പടരാൻ സാധ്യതയുണ്ട്. അത് കൊണ്ടാണ് നിങ്ങളുടെ കുടുംബത്തോട് ഐസൊലേഷനിൽ പോകാൻ പറഞ്ഞത്. ഇത് മൂലം ഈ അസുഖം നിങ്ങളുട കൂട്ടുകാർക്കോ അയൽവാസികൾക്കോ പടർന്ന് പിടിക്കുന്നതിനെ തടയാൻ കഴിയും. ഒപ്പം സ്വയം പരിരോധിച്ച് വൈറസ്സിന്റെ ലക്ഷണം കണ്ടു തുടങ്ങിയാൽ ആവശ്യമായ വെെദ്യ സഹായം തേടാനും സാധിക്കും. അങ്ങിനെ കരോളിനും കുടുംബവും ഐസൊലേഷനിൽ തുടർന്നു. ഏഴ് ദിവസങ്ങൾക്ക് ശേഷം കരോളിന്റ അചഛൻ രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. കരോളിൻ വൈദ്യ സഹായം തേടുകയും ഹോസ്പിറ്റലിലെ ഐസൊലേഷനിൽ എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുകയുമ ചെയ്തു .രണ്ട് ദിവസത്തിന് ശേഷം കരോളിനെ ഫോൺ ചെയ്ത് ഡോക്ടർ പറഞ്ഞു. കരോളിൻ, നിങ്ങൾക്ക് ഒരു ചീത്ത വാർത്തയുണ്ട്. നിങ്ങളുടെ മുത്തശ്ശൻ മരണപ്പെട്ടിരിക്കുന്നു. പക്ഷേ നിങ്ങളുട പിതാവിന്റെ ആരോഗ്യ നില കുറച്ച് ദേദമുണ്ട് എന്ന്. അത് കേട്ട് കരോളിന് ഒത്തിരി വിഷമമായി. 14 ദിവസങ്ങൾക്ക് ശേഷം കരോളിൻ ഹോസ്പിറ്റലിൽ ചെന്ന് വൈദ്യ പരിശോധന നടത്തി. അവൾക്ക് കൊറോണ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. അവൾ ഡോക്ടറെ കാണാൻ ചെന്നു. പിതാവിന്റെ രോഗ വിവരത്തെ കുറിച്ച് അന്യേഷിച്ചു. അവർ പറഞ്ഞു. നിങ്ങളുടെ പിതാവ് 90 ശതമാനം രോഗവിമുക്തനാണ്. 2 ദിവസത്തിന് ശേഷം നിങ്ങൾക്ക് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു കൊണ്ട് പോവാം. കരോളിൻ ഡോക്ടറോട് ചോദിച്ചു, എന്ത് കൊണ്ടാണ് ഈ രോഗത്താൽ എന്റെ മുത്തശ്ശൻ മരണപ്പെട്ടത്, പിതാവ് രോഗമുക്തി നേടുന്നത്, എനിക്ക് എന്ത് കൊണ്ട് അസുഖം പിടിപെട്ടില്ല? ഡോക്ടർ പറഞ്ഞു. ഈ അസുഖത്തിന് ഇത് വരെ മരുന്ന് കണ്ടെത്തിയിട്ടില്ല. ചിലരിൽ രോഗം ഭേദമാകുന്നത് അയാളുടെ പ്രതിരോധശേഷി അടിസ്ഥാനമാക്കിയാണ്.ഇവിടെ നിങ്ങളുടെ മുത്തശ്ശന് 70 വയസ്സോളം പ്രായം വരും. അദ്ദേഹത്തിന് രോഗ പ്രതിരോധ ശേഷി വളരെ കുറവുമായിരുന്നു. അതിനാൽ അദ്ദേഹത്തിന് ഈ വൈറസിനെ എതിർത്ത് നിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹം മരണപ്പെട്ടു. എന്നാൽ നിങ്ങൾക്കും നിങ്ങളുടെ പിതാവിന്റെ കാര്യത്തിലും പ്രതിരോധശേഷി കൂടുതലായത് കൊണ്ട് ഈ അസുഖം ബാധിച്ചെങ്കിലും അതിനോട് പൊരുതി നിൽക്കാനും രോഗമുക്തി നേടാനും സാധിച്ചു. രണ്ട് ദിവസത്തിന് ശേഷം കരോളിൻ തന്റെ പിതാവിനെ ഡിസ്ചാർജ് ചെയ്തു പോകും മുമ്പ് ഡോക്ടർ പറഞ്ഞു, നോക്കൂ കരോളിൻ, കൊറോണയിൽ നിന്ന് നിങ്ങൾ വിമുക്തരായെങ്കിലും ഈ അസുഖം നിങ്ങളിൽ വരാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങൾ വീട്ടിൽ തന്നെ കഴിയുക. ജനങ്ങൾ കൂടുതൽ ചേരുന്ന ഇടങ്ങളിൽ പോവരുത്. രോഗ ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികളിൽ നിന്ന് 6 അടി മാറി നിൽക്കണം. കൈകൾ രണ്ടും ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് 20 സെക്കൻറ് നന്നായി പതപ്പിച്ച് കഴുകുക. കൈ കൊണ്ട് വായും മൂക്കും സ്പർശിക്കരുത് . എല്ലാ നിയമങ്ങളും പാലിക്കാമെന്നേറ്റ് കരോളിനും അച്‌ഛനും ഡോക്ടറോട് നന്ദി പറഞ്ഞു വീട്ടിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |