എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ മുത്തശ്ശിക്കൊരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മുത്തശ്ശിക്കൊരു കത്ത്

ഒട്ടും പ്രിയമില്ലാത്ത മുത്തശ്ശിക്ക്, ഞാൻ അരുൺ ശ്രീധർ. വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ നിങ്ങളെ കണ്ടിട്ടില്ല. കാണാൻ ആഗ്രഹവുമില്ല. ഡാകിനി അമ്മൂമ്മയെ പോലെ കുഴപ്പക്കാരിയും ക്രൂരയുമായ ഒരു മുതുമുത്തശ്ശിയാണ് നിങ്ങളെന്ന് എനിക്കറിയാം. പേപ്പറിലും, ടി.വി.യിലും നിങ്ങൾ കൊന്ന ഒരുപാടു ആളുകളെപ്പറ്റി എന്നും വാർത്തയും ചിത്രങ്ങളുമുണ്ടാ കാറുണ്ട്. രണ്ട് ലക്ഷ ത്തിലധികം ആളുകളെ നിങ്ങളൊറ്റക്ക് കൊന്നെന്ന് എന്റെ അച്ഛൻ പറഞ്ഞറിഞ്ഞു. ഹോ...എന്തൊരു ദുഷ്ടയാണ് നിങ്ങൾ... നിങ്ങൾ കൊന്നവരുടെ വീട്ടിലെ കുട്ടി കളും അമ്മമാരുമൊ ക്കെ എത്രവേദനി ക്കുന്നുണ്ടാകും.? ഡാകിനിയേക്കാൾ ചുളിഞ്ഞ മുഖവും, കൂർത്ത പല്ലുകളും ഉണ്ടക്കണ്ണുകളുമാണ് നിങ്ങൾക്കുള്ളതെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളുടെ ശല്ല്യം കാരണം ഇത്തവണ സ്കൂൾ മുന്നറിയിപ്പില്ലാതെ നേരത്തെ അടച്ചിടുകയും ആർക്കും വീട്ടിൽ നിന്ന് പുറത്ത് പോകാൻ പറ്റാതെ വരികയും, ബസ്സ്, കാറ്, ട്രെയിൻ, വിമാനം എന്നിവയടക്കമുള്ള എല്ലാ വാഹനങ്ങളും ഓടാതാവുകയും, കടകൾ അടച്ചിടുകയും ചെയ്ത തിനാൽ എനിക്കും കൂട്ടുകാർക്കും വീട്ടുകാർക്കും എത്രമാത്രം നഷ്ടങ്ങളും പ്രയാസങ്ങളുമാണ് ഉണ്ടായതെന്ന് നിങ്ങൾക്കറിയുമോ..? ഈ വർഷം ഞങ്ങളുടെ ഹെഡ്മിസ്ട്രസ്സ് സ്നോബി ടീച്ചർ സ്കൂളിൽ നിന്നും, ജോലിയിൽ നിന്നും വിരമിക്കുകയാണ്. ടീച്ചറെ ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്. ടീച്ചർക്ക് ഞങ്ങളേയും .. ഞങ്ങളെ പുസ്തക ത്തിലെ പാഠങ്ങൾക്ക് പുറമെ പാട്ട് പാടാനും, കഥ പറയാനും, സൈക്കിൾ ചവിട്ടാനും പഠിപ്പിച്ച ടീച്ചറാണ് ഞങ്ങൾക്ക് 'കരാട്ടെ' പരിശീലനവും നൽകിയിരുന്നത്. 36 കൊല്ലം ടീച്ചർ ഞങ്ങളുടെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടത്രെ. ടീച്ചർക്ക് ഗംഭീരമായ ഒരു യാത്രയയപ്പ് കൊടുക്കാൻ ഞങ്ങളും ഞങ്ങളുടെ രക്ഷിതാക്കളും, അധ്യാപകരും കൂടി തീരുമാനിച്ചിരുന്നു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കലാപരിപാടികളക്കമുള്ള ഉഗ്രൻ യാത്രയയപ്പ്. ഞാൻ പാട്ട്, കവിത, മോണോ ആ ക്ട് , നാടകം എന്നിവ ക്കും എന്റെ കൂട്ടുകാർ മറ്റ് നിരവധി പരി പാടികൾക്കും പങ്കെ ടുക്കാൻ തീരുമാനിച്ച് പരിശീലനം നടത്തി കൊണ്ടിരിക്കുന്നതി നിടയിലാണ് നിങ്ങൾ വന്ന് ആകെ പ്രശ്ന മാക്കിയത്. ഞങ്ങളെ അവസാനമായികണ്ട് യാത്ര പറയാൻ പോലും കഴിയാതെ കരഞ്ഞുകൊണ്ടാണ് ടീച്ചർ പോയത്. ഇതോർക്കുമ്പോൾ എനിക്കും എന്റെ കൂട്ടുകാർക്കും വരുന്ന സങ്കടവും ദേഷ്യവും ... പറ യാതിരിക്കുന്നതാണ് നല്ലത്. ഇത്തവണ വെക്കേഷന് വീട്ടിലെല്ലാവരും കൂടെ പോണ്ടിച്ചേരിയിലേ ക്ക് ഒരു ഫാമിലി ടൂറ് പോകാമെന്ന് മാസങ്ങൾക്ക് മുമ്പെ അച്ഛ നും അച്ചമ്മയും കുടു ബാംഗങ്ങളും കൂടി തീരുമാനിച്ച് ടൂറിസ്റ്റ് വാഹനമടക്കംബുക്ക് ചെയ്തിരുന്നു. എന്റെ വല്യച്ഛനും, വല്ല്യമ്മയും ചേച്ചിയും ചേച്ചിയുടെ കുഞ്ഞുവാവയും പോണ്ടിച്ചേരിയിലാണ് താമസം. ഹായ്.. എന്ത് രസമാണവിടെ...... കടലും, ബീച്ചും, പാർക്കും എന്തെല്ലാം കാഴ്ചകളാണെന്നോ അവിടെ. അരബിന്ദോ എന്ന വലിയ ഒരു മഹർഷിയുടെ ആശ്ര മ്മും, വേൾഡ് വില്ലേ ജുമെല്ലാം അവിടെയു ണ്ടെന്നും, അവിടെ കൊണ്ടുപോകാമെന്നും വല്ല്യച്ഛൻ ആദ്യമെ പറഞ്ഞിരുന്നു. തിരകളില്ലാത്ത കടൽ, ആകാശം മുട്ടിനിൽക്കുന്ന അമ്പലങ്ങൾ, ആയിരംപേർ വലിച്ചാലും ചലിക്കാത്ത രഥം, അങ്ങനെയങ്ങനെ നൂറ് കൂട്ടംകാഴ്ചകളാണ് ദുഷ്ടയായ മുത്തശ്ശീ നിങ്ങൾ തല്ലിത്തകർത്തത്.. രണ്ട് വർഷം മുമ്പ് പോയതാണെങ്കിലും ഇത്തവണ മലമ്പുഴ ഉദ്യാനവും, ഡാമും, ആതിരപ്പള്ളി വെള്ളച്ചാട്ടവും മൃഗശാലയുമെല്ലാം ഇത്തവണയും കൊണ്ടു പോയി കാട്ടി തരാമെന്ന് ചെറിയച്ഛൻ ഉറപ്പുതന്നതായിരുന്നു. പൂന്തോട്ടവും, ഡാമും, വെള്ളച്ചാട്ടവും, മൃഗശാലയുമെല്ലാം കാണാനെന്തൊരു ഭംഗിയായിരിക്കും.. ഇതെല്ലാം പോയി കാണാനും, ആസ്വദിക്കാ നുമുള്ള അവസരമാ ണ് കണ്ണിൽ ചോരയി ല്ലാത്ത നിങ്ങൾ ഇല്ലാ താക്കിയത്. ഇനി അവിടെയൊക്കെ പോകാനും ,കാണാനും ഞങ്ങൾക്ക് കഴി യുമോ..? ഓർക്കുമ്പോൾ കരച്ചിൽ വരുന്നു. നിങ്ങളുടെ ക്രൂരതയൊന്നും അധിക കാലം തുടരാനാവില്ല. നിങ്ങൾക്കെതിരെ പുതിയ മരുന്നുകൾ കണ്ടെത്തിയതായും ചില പരീക്ഷണങ്ങൾ കൂടി കഴിഞ്ഞാൽ പുറത്ത് വരുമെന്നും പത്രത്തിൽ കണ്ടു. വളരെ നന്നായി. നിങ്ങളുടെ ദുഷ്ടത്തര ത്തിന് ദൈവം തന്നശിക്ഷയാണത്. എന്നാലും കൊറോണ മുത്തശ്ശീ.. കുട്ടികളായ ഞങ്ങളോട് ഈ ക്രൂരത വേണമായിരുന്നോ...???? എന്ന്, അരുൺ ശ്രീധർ സി പി

അരുൺ ശ്രീധർ സി പി
3 B എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ