എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പിപ്പു കുരങ്ങന്ടെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
പിപ്പുകുരങ്ങന്ടെ അഹങ്കാരം
    പിപ്പു കുരങ്ങനും ചിക്കു അണ്ണാനും കുന്നിമലയിലെ ഒരു മുത്തശ്ശി മാവിലാണ് താമസം. ചിക്കു അണ്ണാൻ ഒരു പാവമാണ്. പിപ്പു കുരങ്ങൻ മഹാ അഹങ്കാരിയും മുത്തശ്ശി മാവിൽ നിറയെ മാമ്പഴങ്ങൾ ഉള്ള ഒരു കാലത്ത് ചിക്കു അണ്ണാൻ അവന്റെ കൂട്ടുകാരായ തിത്തു മൈനയുടെയും മിന്നു തത്തയുടെയും കൂടെ മുത്തശ്ശി മാവിൽ നിന്നും മാമ്പഴം പറിച്ചു തിന്നുകയായിരുന്നു. ആ സമയം പിപ്പു കുരങ്ങൻ അവിടേക്ക് വന്ന് അവരെ ശല്യപ്പെടുത്തുകയും അവരുടെ പക്കൽ ഉള്ള മാമ്പഴം ദൂരേക്ക് എറിയുകയും ചെയ്തു. 
അതു കണ്ട് മുത്തശ്ശി മാവ് പറഞ്ഞു " പിപ്പു കുരങ്ങാ .. നീ അവരെ ശല്യപ്പെടുത്തേണ്ട, അവർക്ക് ഇഷ്ടമുള്ളത്ര മാമ്പഴം അവർ  എന്നിൽ നിന്നും പറിച്ചു തിന്നട്ടെ ". അത് കേട്ടതും പിപ്പു കുരങ്ങന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവൻ ചിക്കു അണ്ണാനെയും തിത്തു  മൈനയെയും മിന്നു തത്തയെയും മാവിൽ നിന്നും ഓടിച്ചു. എന്നിട്ട് മാവിലുള്ള മാമ്പഴം എല്ലാം പറിച്ചു ചാക്കിലാക്കി പിപ്പുവിന്റെ വീട്ടിൽ കൊണ്ട് വച്ചു. എന്നിട്ട് ആർക്കും കൊടുക്കാതെ തിന്നുകൊണ്ടിരുന്നു. 
 ഇത് കണ്ട മുത്തശ്ശി മാവ് ചിണ്ടൻ എലിയെയും കൂട്ടരെയും അവിടേക്ക് വരുത്തി. എന്നിട്ട് നടന്ന സംഭവം എല്ലാം പറഞ്ഞു. അവന്റെ അഹങ്കാരം കുറക്കാൻ ചിണ്ടനെലി ഒരു സൂത്രം പ്രയോഗിച്ചു. അവനും കൂട്ടുകാരും പിപ്പുവിന്റെ വീട്ടിലേക്ക് ഒരു ദ്വാരം ഉണ്ടാക്കി. എന്നിട്ട് പിപ്പു ഉറങ്ങുന്ന നേരത്ത് ചാക്കിലുള്ള മാമ്പഴം എല്ലാം ഓരോന്നായി ചിണ്ടനെലിയുടെ മാളത്തിൽ കൊണ്ടുവച്ചു. ശേഷം എല്ലാ കൂട്ടുകാരെയും വിളിച്ചു. എന്നിട്ട് അവർക്കെല്ലാം ആ മാമ്പഴം വീതിച്ചു നൽകി. തിത്തു മൈനയും മിന്നു തത്തയും ചിക്കു അണ്ണാനും ചിണ്ടനെലിയോട് നന്ദി പറഞ്ഞു. പിപ്പു ഉണർന്നു നോക്കിയപ്പോൾ ഒറ്റ മാമ്പഴവും അവിടെ കണ്ടില്ല. തന്റെ വീടിനോട് ചേർന്ന് ഒരു ദ്വാരം അവൻ കണ്ടു. അവൻ അതിലൂടെ നോക്കിയപ്പോൾ കണ്ടത് ചിണ്ടനെലിയും കൂട്ടുകാരും മാമ്പഴം തിന്നുന്നതാണ്. അവൻ ഇളിഭ്യനായിപ്പോയി. അതോടെ അവന്റെ അഹങ്കാരവും മാറി. 
വിനായക്. വി
4 ബി എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ