എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/എൻ്റെ ഭൂമി എൻ്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഭൂമി എന്റെ അമ്മ

ഭൂമി നമ്മുടെ അമ്മയാണ്. നമ്മൾ നമ്മുടെ അമ്മയെ കരുതുന്നത് പോലെ നാം നമ്മുടെ ഭൂമിയേയും സംരക്ഷിക്കണം. ഭൂമി നമുക്കാവശ്യമുള്ളതൊക്കെ തരുന്നു.എന്നാൽ നാം ഭൂമിയെ ആക്രമിക്കുന്നു. ഇന്ന് നാം നേരിടുന്ന പ്രധാന പ്രശ്നം പരിസ്ഥിതി മലിനീകരണമാണ്. നമ്മൾ മാത്രമല്ല ഭൂമിയിലെ മറ്റു ജീവജാലങ്ങളും അപകടത്തിലാണ്. ജല മലിനീകരണം, വായു മലിനീകരണം, ശബ്ദമലിനീകരണം, മണ്ണ് മലിനീകരണം, തുടങ്ങിയവ ഇതിൻ്റെ ഭാഗമാണ്.

ജലമലിനീകരണം:

വേസ്റ്റുകളും മറ്റും ജലാശയങ്ങളിൽ വലിച്ചെറിയുക, വെള്ളം ഉപയോഗശൂന്യമാക്കുക, വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നു മുള്ള മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് തള്ളിവിടുക തുടങ്ങിയ ജലമലിനീകരത്തിന് കാരണമാകുന്നു.

വായു മലിനീകരണം:

വാഹനങ്ങളുടെ വർദ്ധനവ്, ഫാക്ടറികളിൽ നിന്നും മറ്റും പുറം തള്ളുന്ന പുക, പ്ലാസ്റ്റിക്കുകൾ കത്തിക്കൽ തുടങ്ങിയവ വായു മലിനീകരണത്തിന് കാരണമാകുന്നു.കൂടാതെ മരങ്ങൾ വെട്ടി നശിപ്പിക്കലുo കൂടിയാകുമ്പോൾ വായുവിലെ ഓക്സിജൻ്റെ അളവ് കുറയുന്നു.

ശബ്ദ മലിനീകരണം:

യന്ത്രങ്ങളുടേയും വാഹനങ്ങളുടേയും ശബ്ദങ്ങളും ഉച്ചഭാഷിണികളുടെ അമിത ഉപയോഗവും ശബ്ദ മലിനീകരണത്തിന് കാരണമാകുന്നു.

മണ്ണ് മലിനീകരണം:

മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക് പോലുള്ളവ മണ്ണിലേക്ക് വലിച്ചെറിയുന്നതും കുഷികളിൽ ഉപയോഗിക്കുന്ന മാരകമായ കീടനാശിനികളും മണ്ണ് മലിനീകരണത്തിന് കാരണമാകുന്നു. ഇത്തരം മലിനീകരണം മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും മാറാരോഗങ്ങളും ആരോഗ്യമില്ലാത്ത ജീവിതവും സമ്മാനിക്കുന്നു. ഇന്ന് ജനങ്ങളെ ഭീതിയിലാക്കിയ ,ലോകം മുഴുവൻ ലോക് ഡൗണിലേക്ക് നയിച്ച കൊറോണ വൈറസ് നമ്മളെയെല്ലാ പേടിപ്പിച്ച് വീട്ടിലിരുത്തിയിക്കയാണ്. നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും മറ്റും മലിനമാക്കാതെ ഭൂമിയെ ഒരമ്മയെ പോലെ സ്നേഹിച്ച് നാളത്തെ സമൂഹത്തിന് കരുതലാകം.

ഹംന
3ബി എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം