എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ബാക്ടീരിയ,വൈറസ്,ഫംഗസ് തുടങ്ങിയ സൂക്ഷ്മ ജീവികളാണ് രോഗങ്ങൾക്ക് കാരണം ആകുന്നത്.ഇവ രോഗമുള്ള ആളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുമ്പോഴാണ് രോഗം പകരുന്നത്.

പ്രതിരോധ കുത്തിവെപ്പ്

രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കൃത്രിമമായി കഴിവ് നേടിക്കൊടുക്കുന്ന രീതി ഇന്ന് സർവ സാധാരണമാണ്.ഇതിനായി പ്രതിരോധ കുത്തിവെപ്പുകൾ ഉപയോഗിച്ചു വരുന്നു.വിവിധ രോഗ സാധ്യതകൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് നടത്തി വരുന്ന പ്രതിരോധ കുത്തിവെപ്പുകളുടെ പട്ടിക ആശുപത്രികളിൽ ലഭ്യമാണ്.രോഗാണുക്കളെ ചെറുക്കുന്നതിൽ നമ്മുടെ ശരീരം പരാജയപ്പെടുമ്പോഴാണ് നാം രോഗത്തിന് കീഴ്‍പ്പെടുന്നത്.


മുഹമ്മദ് നാസിൽ. എം.
3 ബി എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം