എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/കോഴിയും കുഞ്ഞുങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കോഴിയും കുഞ്ഞുങ്ങളും

ഒരിക്കൽ ഒരു നാട്ടിൽ ഒരു കോഴിയമ്മ ഉണ്ടായിരുന്നു. ആ കോഴിയമ്മ അഞ്ചു ദിവസങ്ങളിലായി അഞ്ചു മുട്ടയിട്ടു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആ മുട്ടകൾ വിരിഞ്ഞു. അഞ്ചു കോഴികുഞ്ഞുകൾ ഉണ്ടായി. ഒരു ദിവസം കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പോകുമ്പോൾ ഇടതു ഭാഗത്തിലൂടെ താറാവും കുഞ്ഞുങ്ങളും കടന്നുപോയി. കുറച്ച് നടന്നപ്പോൾ ഒരു കാക്ക കുട്ടികളെ തട്ടിയെടുക്കാൻ താഴേക്ക് വരുന്നത് കോഴിയമ്മ കണ്ടു. കോഴിയമ്മയും കുഞ്ഞുങ്ങളും ഭയന്ന് കരയാൻതുടങ്ങി. അത് കേട്ട് അവിടെയുള്ള വീട്ടിലെ അമ്മയും കുഞ്ഞും ഓടി വന്നു. അവർ കല്ലെറിഞ്ഞു കാക്കയെ ഓടിച്ചു. കോഴിയമ്മക്കും കുഞ്ഞുങ്ങൾക്കും സന്തോഷമായി. അവർ ആ അമ്മയോടും കുഞ്ഞിനോടും നന്ദി പറഞ്ഞു. സന്തോഷത്തോടെ യാത്രയായി

യഥുൻ രാജ്
2 എ എ.എം.എൽ.പി.സ്കൂൾ ചെരക്കാപറമ്പ് ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ