എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം
എന്റെ കൊറോണക്കാലം
രാവിലെ എഴുന്നേറ്റു ഉമ്മറത്തേയ്ക്ക് ചെന്നു. അച്ഛൻ പത്രം വായിക്കുന്നു. അമ്മ മുറ്റം തൂക്കുന്നു. അനു അവിടെ ഇരുന്നു.. ഈ അവധിക്കാലത്തെ സന്തോഷം എല്ലാം കൊറോണ കൊണ്ട് പോയല്ലോ. അനുവിന് സങ്കടം തോന്നി. എന്തെല്ലാം പദ്ധതികൾ ഉണ്ടായിരുന്നു. കൂട്ടുകാരുമൊത്ത് കളിക്കണം, പുഴയിലും കുളത്തിലും എല്ലാം പോകണം, കളി വീട് ഉണ്ടാക്കണം അങ്ങനെ ഒരുപാടൊരുപാട് സ്വപ്‌നങ്ങൾ.. അനുവിന്റെ ഇരുത്തം കണ്ടപ്പോൾ അച്ഛൻ അവൾക്ക് ഒരുകാര്യം പറഞ്ഞു കൊടുത്തു ഈ അവധിക്കാലം വീട്ടിൽ ഇരുന്ന് തന്നെ ആസ്വദിക്കാൻ പറ്റുന്ന കാര്യം. അച്ഛൻ തന്നെ സഹായിക്കും എന്ന് കൂടി കേട്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി. ഉടനെ അവൾ അച്ഛനോട് ഒപ്പം ചേർന്ന് വേണ്ട സാധനങ്ങൾ ശെരിയാക്കാൻ തുടങ്ങി . അച്ഛൻ 50 വിത്തുകൾ അവൾക്ക് കൊടുത്തു.. വീട്ടു വളപ്പിലെ മഹാഗണി മരത്തിൽ നിന്ന് ചാടിയ വിത്തുകളെല്ലാം അച്ഛൻ ആവശ്യക്കാർക്ക് നൽകാം എന്ന് കരുതി സൂക്ഷിച്ചു വെച്ചതായിരുന്നു അത്. അതിൽ നിന്ന് വിത്തുകളെടുത്തു ഓരോ കവറിലും മണ്ണിട്ട് ഈ വിത്തുകൾ ഓരോന്നും ഓരോ കവറിലാക്കി നടണം. ഈ അവധി കഴിഞ്ഞ് സ്കൂളിലെത്തുമ്പോൾ ലോകപരിസ്ഥിതി ദിനത്തിൽ ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും അനുവിന്റെ സമ്മാനമായി ഓരോ തൈ നൽകാം. അനു ഉത്സാഹത്തോടെ ഓരോ കവറിലും മണ്ണിട്ട് വിത്ത് നട്ട് വെള്ളമൊഴിച്ചു തൈ വളർത്തി സ്കൂൾ തുറക്കുന്നതും സ്വപ്നം കണ്ടു.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ