എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് ഒരു വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക് ഒരു വിപത്ത്

പ്ലാസ്റ്റിക് ഇന്ന് ഒരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. പെൻസിൽ മുതൽ കെട്ടിടം വരെ ഇന്ന് പ്ലാസ്റ്റിക് കൊണ്ട് നിർമ്മിതമാണ്. ഉപ്പുതൊട്ട് കർപ്പൂരം വരെ ഇന്ന് പ്ലാസ്റ്റിക്കിൽ ആണ് ലഭിക്കുന്നത്. 1912 മുതലാണ് പ്ലാസ്റ്റിക് ഉപയോഗം നിലവിൽ വന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങൾ കടലിലാണ് പ്ലാസ്റ്റിക് നിക്ഷേപിക്കുന്നത് ഇതുകാരണം പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് രാജ്യങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക,പ്ലാസ്റ്റിക്കുകൾ തരംതിരിച്ച് സൂക്ഷിക്കുക എന്നിവയെല്ലാം കർശന ശീലങ്ങൾ ആക്കി മാറ്റി നമ്മുടെ ഭൂമിയെ നാം തന്നെ സൂക്ഷിച്ചേ മതിയാകൂ. അതുകൊണ്ട് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, വേണ്ടവിധം ഉപയോഗിക്കുക എന്നിവ കൊണ്ട് നമുക്ക് നമ്മുടെ ഭൂമിയെ സംരക്ഷിക്കാം. മാലിന്യമുക്ത കേരളത്തിനായി നമുക്ക് ഒത്തൊരുമിക്കാം

റിഷ പി വി
4 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം