എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ശശി ചേട്ടനും ബൈജു ചേട്ടനും നല്ല കൂട്ടുകാരായിരുന്നു. ബൈജു ചേട്ടനാകട്ടെ ഗൾഫിലായിരുന്നു. കോവിഡ്-19-ന്റെ ആരംഭത്തിൽ തന്നെ ബൈജു ചേട്ടൻ നാട്ടിലേക്ക് മടങ്ങി. ഈ വിവരം ആരോഗ്യവകുപ്പ് അറിഞ്ഞു. ബൈജു ചേട്ടനോട് വീടിനുള്ളിൽ കഴിയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബൈജു ചേട്ടന് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അതിരാവിലെ തന്നെ റോഡിലേക്കിറങ്ങി.ആദ്യം കണ്ടത് ശശി ചേട്ടനെ ആയിരുന്നു. “ബൈജു, സുഖമാണോ? നിന്നോട് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ടതല്ലേ?” ശശിച്ചേട്ടൻ ചോദിച്ചു. എനിക്ക് ഒരു കുഴപ്പവുമില്ല, വെറുതെ പറയുന്നതാണ് എന്നു പറഞ്ഞു ബൈജു ചേട്ടൻ ശശി ചേട്ടന്റെ അരികിലേക്ക് കൈകൾ നീട്ടി. ശശി ചേട്ടനാകട്ടെ ഒരു നമസ്കാരം കൊടുത്തു. എന്നിട്ട് പറഞ്ഞു ബൈജു... നമ്മൾ നല്ല കൂട്ടുകാർ തന്നെയാണ്. എന്നിരുന്നാലും ഇപ്പോൾ കൈകൾ കൊടുക്കുന്നത് ശരിയല്ല. നമ്മുടെ ഒരു അശ്രദ്ധ മതി ഈ നാട് തന്നെ നശിക്കാൻ. ഇതുകേട്ട ബൈജു ചേട്ടൻ ദേഷ്യപ്പെട്ട് പൊയ്ക്കളഞ്ഞു. ബൈജു ചേട്ടൻ റോഡിൽ കണ്ടവർക്കൊക്കെ കൈ കൊടുത്തു . അധിക ദിവസം കഴിഞ്ഞില്ല... ബൈജു ചേട്ടന് ഒരു തൊണ്ട വേദന അനുഭവപ്പെട്ടു. ഡോക്ടർമാർ പറഞ്ഞു കോവിഡ് ആണെന്ന്. ബൈജു ചേട്ടന് വല്ലാത്ത വിഷമം ഉണ്ടായി. അപ്പോഴതാ അറിയുന്നു ബൈജു ചേട്ടനുമായി ഇടപഴകിയ എല്ലാവർക്കും രോഗലക്ഷണങ്ങൾ ഉണ്ട്. ബൈജുച്ചേട്ടന് ശശിച്ചേട്ടന്റെ വാക്കുകൾ ഓർമ വന്നു. ഞാനൊരല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ എന്റെ നാടിനെ രക്ഷിക്കാമായിരുന്നു. ബൈജു ചേട്ടൻ ചിന്തിച്ചു. ഈ കഥ നമ്മെ പഠിപ്പിക്കുന്നത് നാം ഒരല്പം സൂക്ഷിച്ചാൽ അനേകരെ നമുക്കീ രോഗത്തിൽ നിന്ന് രക്ഷിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ