എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ശുചിത്വമുള്ള പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുള്ള പരിസ്ഥിതി

നാമും നാം ജീവിക്കുന്ന ചുറ്റുപാടും ചേർന്നതാണ് നമ്മുടെ പരിസ്ഥിതി എന്ന് ഒറ്റവാക്യത്തിൽ പറയാം. പരിസ്ഥിതി സംരക്ഷണമെന്നു പറയുമ്പോൾ മണ്ണ്, ജലം, വായു എന്നിവ സംരക്ഷിക്കുക എന്നതാണ്. മണ്ണും ജലവും വായുവും ശുദ്ധമായിരുന്നാൽ നമ്മുടെ പരിസ്ഥിതി ശുചിത്വം ഉള്ളതായിരിക്കും. പ്ലാസ്റ്റിക് മാലിന്യം മണ്ണിനെ മലിനമാക്കുന്നു. കൂടാതെ, കീടനാശിനികളുടെ അമിതമായ ഉപയോഗം മൂലം മണ്ണും ജലവും വിഷമയമായി തീരുന്നു. ഫാക്ടറികളിൽ നിന്നും തുറന്നു വിടുന്ന മലിനജലം നദികളെയും തോടുകളെയും കൂടുതൽ മലിനമാക്കുന്നു. വാഹനങ്ങളിൽ നിന്നും പുറത്തു വരുന്ന പുക വായു മലിനീകരണത്തിന് കാരണമാകുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മലിനീകരണ നിയന്ത്രണ നിയമങ്ങൾ കർശനമായി പ്രാവർത്തികമാക്കണം. മലിനീകരണത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. നഷ്ടപ്പെട്ട വനങ്ങളുടെ സ്ഥാനത്ത് സാമൂഹ്യവനവൽക്കരണത്തിലൂടെ പുതിയ മരങ്ങൾ വെച്ചു പിടിപ്പിക്കണം. പ്ലാസ്റ്റിക് നിരോധന നിയമം തികഞ്ഞ പ്രാധാന്യത്തോടെ നടപ്പിലാക്കുന്നത് ഗവൺമെന്റിന്റെ ശ്രദ്ധ പരിസ്ഥിതി സംരക്ഷണത്തിൽ പതിഞ്ഞു എന്നതിന് തെളിവാണ്.

ആര്യ.ബി
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം