എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ലോക്ഡൗണും കുട്ടികളും

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗണും കുട്ടികളും
കൂട്ടുകാരെ, ഇന്ന് നമ്മൾ എല്ലാവരും വീടിനകത്താണ്. അതെന്തിനാണെന്ന് അറിയാമല്ലോ? എന്നിരുന്നാലും ഞാൻ പറയാം. കൊറോണ വൈറസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ലോകം മുഴുവനും ലോക്ഡൗൺ പാലിക്കുന്നത്. എന്തെല്ലാം ബുദ്ധിമുട്ടുകൾ ആണല്ലേ നമുക്ക് അനുഭവിക്കേണ്ടി വരുന്നത്? അതൊക്കെ നമ്മൾ സഹിച്ചേ പറ്റൂ. പുറത്തിറങ്ങിയാൽ മാസ്കുകൾ ധരിക്കുക. പുറത്തുനിന്ന് വന്നാലോ സോപ്പുപയോഗിച്ച് കൈകൾ കഴുകണം. ലോക്ഡൗൺ കാരണം ചില ഗുണങ്ങളുമുണ്ട് . വീട്ടിലുള്ള എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നു, ആഹാരം കഴിക്കുന്നു, ടിവി കാണുന്നു. എല്ലാവർക്കും തിരക്കുകൾ കാരണം ഇതുപോലുള്ള അവസരങ്ങൾ നേരത്തെ ഇല്ലായിരുന്നു.
കുട്ടികളായ ഞങ്ങൾക്കാണ് ലോക്ഡൗണിനെ കുറിച്ച് ഒത്തിരി കാര്യങ്ങൾ പറയാനുള്ളത്. സ്കൂളിൽ പോകാൻ പറ്റുന്നില്ല. പുറത്തിറങ്ങി കളിക്കാൻ പറ്റുന്നില്ല. അവധിക്കാലത്ത് ബീച്ചിലും പാർക്കിലും പോകാൻ പറ്റുന്നില്ല. ഒരു ഐസ് ക്രീം പോലും കുടിക്കാൻ പറ്റുന്നില്ല. ഇതെല്ലാം ഞങ്ങൾ സഹിക്കുന്നത് കൊറോണ ഭൂമിയിൽനിന്നും പോകാൻ വേണ്ടിയാണ്. എത്രയും വേഗം നല്ലൊരു നാൾ വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം