എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മിന്നുവും ചിന്നുവും
മിന്നുവും ചിന്നുവും മിന്നു പൂച്ച വെളിയിലെത്തി നോക്കിയപ്പോൾ പതിവ് കാഴ്ച തന്നെ കണ്ടു. അപ്പുറത്തെ വീട്ടിലെ ആനിചേച്ചിയുടെ കൈയിൽ ചിന്നു പൂച്ച സ്നേഹവും ഏറ്റുവാങ്ങി പാലും കുടിച്ചിരിക്കുന്നു. തനിക്കാണെങ്കിലോ ആഹാരം ഒന്നും കിട്ടിയതുമില്ല. തന്നെ താലോലിക്കാനും ആരുമില്ല. അസൂയയോടും സങ്കടത്തോടും മിന്നു അതുനോക്കി നെടുവീർപ്പിട്ടു. എനിക്കും ചിന്നുവിനും എന്ത് വ്യത്യാസമാണുള്ളത്? രണ്ടുപേരും പൂച്ചകളല്ലേ... പിന്നെ എന്തിനാണ് ചിന്നുവിനെ മാത്രം ലാളിക്കുന്നത്? ആനിചേച്ചി മാത്രമല്ല, എല്ലാവരും എന്നെ ഓടിക്കും. ആനിചേച്ചി ചിന്നുവിനെ താഴെ വിട്ട സമയം നോക്കി മിന്നു അവളുടെ അടുക്കൽ എത്തി സങ്കടം പറഞ്ഞു. ഇത് കേട്ട ചിന്നു പറഞ്ഞു നീ ആദ്യം പോയി കുളിച്ചു വൃത്തിയാകാൻ നോക്ക്. നീ ചെളിയിൽ കളിക്കുന്നത് കൊണ്ടാണ് നിന്റെ ദേഹത്ത് ഈ വ്രണങ്ങൾ കാണുന്നത്. നീ അടുത്ത് വരുമ്പോൾ നല്ല നാറ്റവുമുണ്ട്. ആദ്യം ശുചിത്വം ശീലമാക്കൂ. മിന്നു വേഗം പോയി കുളിച്ച് വൃത്തിയായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മിന്നുവിന്റെ ശരീരത്തിലെ വ്രണങ്ങൾ എല്ലാം പോയി. ആനിചേച്ചി മിന്നുവിനെ കണ്ടപ്പോൾ കൈയിലെടുത്തു താലോലിച്ചു. പാലും കൊടുത്തു. മിന്നുവിന് സന്തോഷമായി.
ഗുണപാഠം : ശുചിത്വം ആരോഗ്യത്തിനും വ്യക്തിത്വത്തിനും നല്ലത്.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ