എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മലിനമാകുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
മലിനമാകുന്ന പ്രകൃതി

നമ്മുടെ കൊച്ചു കേരളത്തിൽ ഒരു ദിവസം തന്നെ ടൺ കണക്കിന് മാലിന്യമാണ് പുറന്തള്ളുന്നത്. ഈ മാലിന്യങ്ങൾ വലിയ അപകടകാരികളാണ്. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന പകർച്ചവ്യാധികളെയാണ് നാം കവറിൽ കെട്ടി എറിയുന്നതെന്ന് നാം അറിയുന്നില്ല. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വികസനം നമുക്ക് ആവശ്യമാണ്. എന്നാൽ വികസനം എന്ന പേരിൽ നാം നമ്മുടെ പ്രകൃതിയെ നശിപ്പിക്കാൻ പാടില്ല. പ്രകൃതിയെ മലിനമാക്കുമ്പോൾ അത് മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനില്പിനു തന്നെ ഭീഷണിയാണ്. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതും ഫാക്ടറികളിലെ പുകയും എല്ലാം മലിനീകരണത്തിന്റെ അളവ് കൂട്ടുന്നു. അന്തരീക്ഷ മലിനീകരണം നമ്മുടെ കാലാവസ്ഥയെ തന്നെ ബാധിക്കുന്നു.
നല്ല രീതിയിൽ ജീവിക്കണമെങ്കിൽ നമുക്ക് നല്ലൊരു പ്രകൃതി ആവശ്യമാണ്. അതിനാൽ നാം നമ്മുടെ പ്രകൃതിയെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കണം. ആരോഗ്യമുള്ള പ്രകൃതി എന്നാൽ ആരോഗ്യമുള്ള വ്യക്തികൾ എന്നാണ്.

അഞ്ജന സതീഷ്
1 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം