എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഭൂമി മുത്തശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി മുത്തശ്ശി


ഒരിക്കൽ രണ്ടു ചങ്ങാതിമാരായ നർമനും രാജുവും കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് അവർ ആരുടെയോ കരച്ചിൽ കേട്ടത്. ആ ശബ്ദം അവരെ വിഷമിപ്പിച്ചു. അവർ ശബ്ദം കേട്ട ദിക്കിലേക്ക് പോയി. അവിടെ അതാ ഒരു മുത്തശ്ശി ഇരുന്നു കരയുന്നു! നർമൻ ചോദിച്ചു; “എന്താ മുത്തശ്ശീ കരയുന്നേ?’’ മുത്തശ്ശി പറഞ്ഞു; “നിങ്ങൾക്കെങ്കിലും ഞാൻ പറയുന്നത് കേൾക്കാൻ സമയം കാണുമോ?’’ “ മുത്തശ്ശി പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് സമയമുണ്ട്, പറയൂ മുത്തശ്ശി…’’,രാജു പറഞ്ഞു. “എന്നെ മനുഷ്യർ കൊന്നുകൊണ്ടിരിക്കുകയാണ്’’- മുത്തശ്ശി പറഞ്ഞു. നർമൻ ചോദിച്ചു; “എങ്ങനെ?’’ മുത്തശ്ശി പറഞ്ഞു; “ കുന്നുകൾ ഇടിച്ചും പാടങ്ങൾ നികത്തിയും മരങ്ങൾ വെട്ടി മുറിച്ചും അവർ എന്നെ കൊല്ലുന്നു.’’ “ മുത്തശ്ശിയെ കൊല്ലുന്നുവെന്നോ… അതിനു, മുത്തശ്ശി ആരാണ്?” രാജു ചോദിച്ചു. മുത്തശ്ശി പറഞ്ഞു; “ ഞാൻ നിങ്ങളുടെ ഒക്കെ അമ്മയായ ഭൂമിയാണ്.” “മുത്തശ്ശി പറഞ്ഞതെല്ലാം ശരിയാണ്. ഞങ്ങൾ ഇനി. പ്രകൃതിക്ക് ദോഷമില്ലാത്ത കാര്യങ്ങൾ ചെയ്യും. മരങ്ങൾ നട്ടു പിടിപ്പിക്കും”, നർമനും രാജുവും പറഞ്ഞു. ഇത് കേട്ട മുത്തശ്ശിയുടെ മുഖത്തു പുഞ്ചിരി വിടർന്നു.

അലീന അലക്സ്
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ