എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സ്നേഹിക്കാം


പ്രകൃതി എന്നാൽ നാം വസിക്കുന്ന ഭൂമിയാണ്. പ്രകൃതി നമുക്ക് മാത്രം സ്വന്തമാണോ? ഒരിക്കലുമല്ല…. പക്ഷികളും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഉൾപ്പെടുന്ന എല്ലാ ജീവജാലങ്ങളുടെയും സ്വന്തമാണ് പ്രകൃതി. എന്നിട്ടും പ്രകൃതിയെ നശിപ്പിക്കുന്നത് നമ്മൾ മനുഷ്യർ തന്നെയല്ലേ? അന്തരീക്ഷമലിനീകരണം, വായുമലിനീകരണം ഇവയെല്ലാം നമ്മൾ തന്നെയല്ലേ സൃഷ്ടിക്കുന്നത്?
ഇന്ന് എല്ലാവർക്കും സ്വന്തം കാര്യമാണ് വലുത്. അതിനായി വലിയ ഫാക്ടറികളും മറ്റും നിർമ്മിച്ച് രാസവസ്തുക്കളും മാലിന്യങ്ങളും പുറംതള്ളുന്നത് നമ്മുടെ ജലസ്രോതസ്സുകൾ ആയ കുളങ്ങളിലും നദികളിലുമൊക്കെയാണ്. വയൽ നികത്തി വലിയ വലിയ കെട്ടിടങ്ങളും മാളുകളും ഫ്ലാറ്റുകളും നിർമ്മിക്കുന്നു. മരങ്ങളെല്ലാം മുറിച്ചു കളയുന്നു. ഇതിന്റെ ഫലമായി ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു. മാത്രമല്ല, ഓരോ രോഗങ്ങളും വ്യാപിക്കുന്നു.
പ്രകൃതി നമുക്ക് തരുന്ന തിരിച്ചടിയാണ് ഇന്നത്തെ പ്രളയവും ഉരുൾപൊട്ടലും മാരകമായ വൈറസുകളുമെല്ലാം. അതിനാൽ ഇനിയെങ്കിലും നമുക്ക് പ്രകൃതിയെ സ്നേഹിക്കാം...നാളത്തെ തലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കാം.

സഫ ഫാത്തിമ ആർ.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം