എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സംരക്ഷിക്കാം
നാം നമ്മുടെ പരിസ്ഥിതി വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതി എത്രതന്നെ മലിനമാകുന്നുവോ അത്ര തന്നെ നമ്മുടെ ആരോഗ്യവും കുറയുകയാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമ്മുടെ പരിസ്ഥിതിയും വൃത്തിയായിരിക്കും.

നമ്മുടെ പരിസ്ഥിതി വൃത്തിഹീനമായി ഇരിക്കുന്നതിന് പ്രധാന കാരണം പ്ലാസ്റ്റിക് ഉപയോഗം ആണ്. പ്ലാസ്റ്റിക് ഉപയോഗം നമ്മുടെ എല്ലാവരുടെയും ആരോഗ്യത്തെ കാർന്നു തിന്നുന്നു. മനുഷ്യർ വ്യക്തി ശുചിത്വം പാലിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പരിസ്ഥിതിയിലെ പ്രധാന ഘടകങ്ങളായ പുഴകളും കുളങ്ങളും ചവറുകൂമ്പാരം പോലെയാണ് ഇന്നത്തെ ലോകത്ത് കാണപ്പെടുന്നത്. അത് നമ്മൾ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. വരുംതലമുറകൾക്ക് പുഴയോ കുളങ്ങളോ എന്താണെന്ന് പോലും അറിയാൻ പറ്റാത്ത സാഹചര്യമാണ് വരാനിരിക്കുന്നത്. നമ്മളെല്ലാവരും ഒറ്റക്കെട്ടായി പോരാടി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കണം.

അലൻ എസ്.എസ്
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം