എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/നമ്മുടെ കൊച്ചു കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ കൊച്ചു കേരളം

കൂട്ടുകാരെ ഞാനിവിടെ എഴുതാൻ പോകുന്നത് നമ്മുടെ കൊച്ചു കേരളത്തിനെ കുറിച്ചാണ്. നമ്മുടെ കേരളം കാണാൻ എത്ര മനോഹരമാണെന്ന് നിങ്ങൾക്കറിയാമോ? മലകളും പുഴകളും കാടുകളും കൊച്ചരുവികളും കൊണ്ട് മനോഹരമായതാണ് നമ്മുടെ ഈ കൊച്ചു കേരളം. അതിനാലാണ് കേരളത്തെ “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് വിശേഷിപ്പിക്കുന്നത്.എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. മരങ്ങളും മറ്റും ഉള്ളതിനാലാണ് നമുക്ക് ശ്വസിക്കാൻ ശുദ്ധവായു ലഭിക്കുന്നത്. ഈ മരങ്ങളെ വെട്ടി മുറിക്കാൻ പാടില്ല. നമ്മൾ ഒരുമിച്ച് ശ്രമിച്ചാൽ ഇതിലും മികച്ച കേരളത്തെ വാർത്തെടുക്കാം. ലോകം മുഴുവൻ ഇപ്പോൾ കൊറോണ എന്ന മഹാമാരിയാൽ ദുരിതമനുഭവിക്കുകയാണ്. ഇതിൽ നിന്ന് കരകയറാൻ നമുക്ക് ശ്രമിക്കാം. അതിന് ശുചിത്വവും അകലവും പാലിക്കുക.

അജ്ന.എ.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം