എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/നമുക്ക് പരിശ്രമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പരിശ്രമിക്കാം

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഇന്ന് പലതരത്തിലുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നാം മുന്നിട്ടുനിൽക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ ഇനിയും മുന്നേറാനുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നതും പ്ലാസ്റ്റിക് കത്തിക്കുന്നതും എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്നു. തിരക്കിട്ട ജീവിതയാത്രയിൽ മനുഷ്യരുടെ തെറ്റായ ജീവിതശൈലി കാരണം രോഗങ്ങളും വർധിക്കുന്നു. ഇപ്പോൾ കോവിഡ് 19 എന്ന മഹാമാരി ബാധിച്ച് ലക്ഷക്കണക്കിന് മനുഷ്യർ മരണമടഞ്ഞു. വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ നമുക്ക് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. കൂട്ടുകാരെ, നമ്മുടെ സ്കൂളിൽ നിന്ന് പഠിച്ചത് പോലെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും തൂവാല ഉപയോഗിക്കുകയും വേണം. പുറത്തുപോകാൻ വാശിപിടിക്കുരുത്. മുതിർന്നവരെ അനുസരിക്കുകയും ബഹുമാനിക്കുകയും വേണം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. പോയകാലത്ത് പകർച്ചവ്യാധികളെ തുരത്തിയത് പോലെ ഈ മഹാമാരിയെയും നമുക്ക് അതിജീവിക്കണം. രോഗ വിമുക്തമായ നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം.

നിവേദ്യ.എം.എസ്
1 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം