എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും
ഈ സമയവും കടന്നു പോകും നമ്മുടെ കൊച്ചു കേരളത്തെ മാത്രമല്ല ഈ ലോകത്തെ തന്നെ പടർന്നുപിടിച്ച മഹാമാരിയായ കൊറോണ വൈറസിന്റെ വ്യാപനം എങ്ങോട്ടേക്കാണെന്ന് പോലും നിശ്ചയിക്കാനാവാത്ത ഒരു അവസ്ഥയിലൂടെ ആണ് നാം ഓരോരുത്തരും കടന്നു പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ വൈറസ് വ്യാപനം ഉണ്ടാകില്ലെന്ന അലംഭാവവും ചിന്തയും ഒഴിവാക്കിയില്ലെങ്കിൽ നമ്മളോരോരുത്തരും ആകും അടുത്ത കൊറോണ വൈറസ് വാഹകർ എന്നു പറയുന്നതിൽ തെറ്റില്ല. നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാൻ നമുക്ക് കഴിയണം. ഇന്ന് നമ്മുടെ കൊച്ചു കേരളം പൊരുതുന്നത് കൊറോണക്കെതിരെയാണ്. കേരളം അതിജീവിക്കും. ഏതു വലിയ മഹാമാരിയെയും പ്രതിരോധിക്കാനുള്ള കരുത്താർജ്ജിച്ച് എടുക്കുന്നവരായി നാം മാറും എന്നുള്ള ആത്മവിശ്വാസത്തെ മുറുകെപ്പിടിച്ച് കൊറോണക്കെതിരെ പോരാടാം. ഈ സമയവും കടന്നു പോകും. നല്ലൊരു നാളേക്കായി കാത്തിരിക്കാം ജാഗ്രതയോടെ…
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം