എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അമ്മയാകുന്ന പ്രകൃതിയെ നശിപ്പിക്കരുതേ….

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാകുന്ന പ്രകൃതിയെ നശിപ്പിക്കരുതേ….


പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. ജലമലിനീകരണം, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, വരൾച്ച, ഭൂമികുലുക്കം, അന്തരീക്ഷമലിനീകരണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.
വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിന് വനങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. പ്രകൃതി നമുക്ക് കനിഞ്ഞരുളിയ സമ്പത്താണ് വനങ്ങൾ. ഭൂമിയിൽ ജീവന്റെ നിലനിൽപിന് അടിസ്ഥാനവും വനങ്ങൾ തന്നെ. വനനശീകരണം കാരണം പലതരത്തിലുള്ള ജീവജാലങ്ങൾ നശിക്കുന്നു. മാത്രമല്ല നമ്മുടെ അമിതമായ ജലവിനിയോഗവും ജല മലിനീകരണവും കാരണം ശുദ്ധജലത്തിന്റെ അളവും കുറഞ്ഞുവരുന്നു.
ഭൂമിയുടെ ചൂടു വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധനയാണ്. ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്രജലം ഉയരുന്നതിന് ഇടയാകുന്നു. കൂടാതെ ആഗോള കാലാവസ്ഥയിലും ആരോഗ്യപരമല്ലാത്ത വ്യതിയാനങ്ങൾ ഉണ്ടാകുന്നു.
വികസനങ്ങൾ നമുക്ക് ആവശ്യമാണ്; എന്നാൽ നമ്മുടെ പരിസ്ഥിതിയെ ബാധിക്കാത്ത രീതിയിലുള്ള വികസനമാണ് നാം നടപ്പാക്കേണ്ടത്.

ആര്യ.ബി
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം