എൽ എഫ് എം എസ് സി എൽ പി എസ് വെട്ടികോണം/അക്ഷരവൃക്ഷം/ കൊന്നയ്ക്കെന്തു കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊന്നയ്ക്കെന്തു കൊറോണ

പൂത്തുലയാതിരിക്കുവതെങ്ങിനെ
മേടപ്പുലരിയടുക്കുകയല്ലേ
മീനച്ചൂടിലൊരു കുളിരായ്പെയ്യും
ചാറ്റൽ മഴയെൻ നിർവൃതിയല്ലേ
പുതുമണ്ണിൻ ഗന്ധവുമതിൽ
കിളിർക്കും
പുൽനാമ്പുകളുമെൻ
മനംകൊതിപ്പിക്കവേ
മഹാമാരിയെ അകറ്റാൻ
അകന്നിരിക്കിലും
മറക്കുവതെങ്ങിനെയാ
വിഷുക്കാലത്തെ ..?
മഞ്ഞപ്പട്ടണിഞ്ഞ കണിക്കൊന്നയും കണിവെള്ളരിയും കാണവേ
മനംതുടിക്കുന്നേതോ
വിഷുക്കണി തന്നോർമ്മകളിൽ ...

പ്രണവ്. ജി. എസ്
3 എൽ. എഫ്. എം. എസ്. സി എൽ. പി എസ് വേറ്റിക്കോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത