എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/തിരയടങ്ങാ കടൽ

Schoolwiki സംരംഭത്തിൽ നിന്ന്
തിരയടങ്ങാ കടൽ


വികാരവിചാരങ്ങളാം തിരകൾ
അലയടിച്ചീടുമീ സാഗരം
പലപ്പോഴും കടിഞ്ഞാണില്ലാത്തൊര
ശ്വത്തെപ്പോൽ പാഞ്ഞീടുന്നു
നിയന്ത്രണമില്ലാെത്താരീ കുതിച്ചു ച്ചാട്ടം
നിലയ്ക്കാതൊരിക്കലുമീ യാത്രകൾക്കന്ത്യം കുറിക്കുകില്ല
മനസ്സാകുമീ മലർവാടിയിനിയെന്നും
മനോഹരപുഷ്പങ്ങ -
ളാൽ സമ്പന്നമായീടട്ടെ
എരിച്ചീടാം വാടിയ
പുഷ്പങ്ങളെ-
നന്മ തന്നുടെ വെളിച്ചത്തിൽ കുസൃതിയാം ഒരു കുട്ടി കുരങ്ങനെപ്പോൽ
കുതിച്ചീടാം മനത്തെ പിടിച്ചുകെട്ടീടാം
വിട പറഞ്ഞീടാം ഇതു വഴി തിന്മയോട്.

ANAKHA
8 G എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത