വികാരവിചാരങ്ങളാം തിരകൾ
അലയടിച്ചീടുമീ സാഗരം
പലപ്പോഴും കടിഞ്ഞാണില്ലാത്തൊര
ശ്വത്തെപ്പോൽ പാഞ്ഞീടുന്നു
നിയന്ത്രണമില്ലാെത്താരീ കുതിച്ചു ച്ചാട്ടം
നിലയ്ക്കാതൊരിക്കലുമീ യാത്രകൾക്കന്ത്യം കുറിക്കുകില്ല
മനസ്സാകുമീ മലർവാടിയിനിയെന്നും
മനോഹരപുഷ്പങ്ങ -
ളാൽ സമ്പന്നമായീടട്ടെ
എരിച്ചീടാം വാടിയ
പുഷ്പങ്ങളെ-
നന്മ തന്നുടെ വെളിച്ചത്തിൽ കുസൃതിയാം ഒരു കുട്ടി കുരങ്ങനെപ്പോൽ
കുതിച്ചീടാം മനത്തെ പിടിച്ചുകെട്ടീടാം
വിട പറഞ്ഞീടാം ഇതു വഴി തിന്മയോട്.