എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ മിട്ടുവിന്റെ തിരിച്ചറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മിട്ടുവിന്റെ തിരിച്ചറിവ്

ഒരിടത്ത് മിട്ടു എന്ന വികൃതി പയ്യൻ ഉണ്ടായിരുന്നു വലിയ ദേഷ്യകാരനും വാശി കാരനും തന്നിഷ്ടക്കാരനുമായിരുന്നു അവൻ അച്ഛനുമമ്മയും പറയുന്നതൊന്നും അവൻ അനുസരിച്ചില്ല ശുചിത്വ ശീലം ഒട്ടുമില്ലാത്ത ഒരു കുട്ടിയായിരുന്നു അവൻ ദിവസവും കുളിക്കാതെയും വൃത്തിയുള്ള വസ്ത്രം ധരിക്കാതെയും അഴുക്കുള്ള നഖം വെട്ടി കളയാതെയും നടക്കുന്ന അവൻ്റെഅടുത്തിരിക്കാൻ ക്ലാസിലെ കുട്ടികൾക്ക് ഇഷ്ടമില്ലായിരുന്നു വീടും പരിസരവും ശുചിയായി നോക്കുന്നതിൽ അവൻ ശ്രദ്ധിക്കാറേയില്ല എന്ന് മാത്രമല്ല അമ്മയും അച്ഛനും വൃത്തിയാക്കുന്നത് എല്ലാം അവൻ നശിപ്പിച്ചിരുന്നു അമ്മ അടിച്ചുവാരിയ സ്ഥലത്ത് അവൻ ചപ്പുചവറുകൾ എറിയുകയും അഴുക്ക് ആക്കുകയും ചെയ്യും പുതുവസ്ത്രങ്ങൾ ഇട്ടുകൊടുത്ത ഉടൻതന്നെ അവനതിൽ മണ്ണും ചെളിയും ആക്കി വൃത്തികേടാക്കും ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈ കഴുകണം എന്ന് പറഞ്ഞത് അച്ഛൻ വഴക്കുപറഞ്ഞിട്ടും തല്ലു കിട്ടും അവൻ അനുസരിച്ചില്ല അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ ശരീരമാകെ വേദനയും കടുത്ത പനിയും അനുഭവപ്പെട്ടു അവൻ അമ്മയെ വിളിച്ചു കരഞ്ഞു അമ്മയും അച്ഛനും അവനെ ആശുപത്രിയിൽ കൊണ്ടുപോയി ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്ന അവനെ രണ്ടുദിവസം കഴിഞ്ഞിട്ടും പനി മാറിയില്ല അച്ഛനെ കുറച്ചുകൂടി നല്ല മറ്റൊരു ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു മിടുക്കനായ ഡോക്ടർ അവൻ്റെ അസുഖം പെട്ടെന്ന് കണ്ടെത്തി അപകടകാരിയായ ഒരു വൈറസ് മൂലം ഉണ്ടായ പനി ആണ് ഇതെന്ന് ഡോക്ടർ മാതാപിതാക്കളോട് പറഞ്ഞു ഈ വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്ന് കണ്ടുപിടിക്കുന്നതേയുള്ളൂ ദൈവം സഹായിച്ചാൽ നമുക്ക് ഈ രോഗത്തെ മറികടക്കാമെന്നും ഡോക്ടർ പറഞ്ഞു പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന മിട്ടു താൻ ചെയ്ത തെറ്റുകൾ ആലോചിച്ച് പൊട്ടിക്കരഞ്ഞു ആശുപത്രി കിടക്കയിൽ കിടന്ന് അവൻ ദൈവത്തെ വിളിച്ച് കരഞ്ഞു പ്രാർത്ഥിച്ചു ദൈവം അസുഖം മാറ്റി തന്നാൽ താൻ ഒരിക്കലും പഴയതുപോലെ ആവില്ല എന്ന് അവൻ ഉറപ്പിച്ചു മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രാർത്ഥന കൊണ്ടും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായത്താലും ദൈവാനുഗ്രഹത്താൽ അസുഖം ഒരു മാസത്തിനുള്ളിൽ മാറി അസുഖം മാറിയ മിട്ടു വളരെ നല്ല കുട്ടിയായി മാറി വീണ്ടും ടീച്ചർമാർക്കും കൂട്ടുകാർക്കും അവൻ ഏറെ പ്രിയപ്പെട്ടവനായി അവൻ വീട്ടിലും സ്കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു രോഗങ്ങൾ വരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധ മാർഗ്ഗം ശുചിത്വം ആണെന്ന് അവൻ കൂട്ടുകാരെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു വികൃതിയായ മിട്ടു അങ്ങനെ വീടിനും നാടിനും പ്രിയപ്പെട്ടവനായി തീർന്നു <

ഫഹീം റംസാൻ
2 A എൽ എഫ്‌ സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ