എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും

വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ശുചിത്വ ശീലം കുട്ടികളിൽ ചെറുപ്പം മുതലേ വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളാണ്. ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തണം. കൂടെ കൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക അതുവഴി വയറിളക്കരോഗങ്ങൾ, വിരകൾ തുടങ്ങി ഇപ്പോൾ നമ്മുടെ ലോകം മുഴുവൻ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന കോവിഡ് പോലുള്ള മാരകമായ രോഗങ്ങളെ വരെ ഒരു പരിധിവരെ തടഞ്ഞു നിർത്താം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം മറക്കുക. ഇത് മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും ഉപകരിക്കും. ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.

കേരളത്തിന് ചിട്ടപ്പെടുത്തിയ ആരോഗ്യപരിപാലനത്തിന്റെ നീണ്ട ചരിത്രമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെയും കൊച്ചിയിലെയും നാട്ടുരാജാക്കന്മാർ പാശ്ചാത്യ പരിചരണ സമ്പ്രദായം ലഭ്യമാക്കുന്നതിന് മുൻകൈയെടുത്തു. ഈ പ്രയത്നത്തിൽ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമാക്കി. പ്രതിരോധ കുത്തിവെപ്പുകൾ കുട്ടികളെ മാരകമായ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. കുട്ടിക്കാല രോഗാവസ്ഥയും മരണനിരക്കും വളരെയധികംകുറയ്ക്കുന്നു. രോഗപ്രതിരോധത്തിന് ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ മാർഗ്ഗം ശുചിത്വമാണ്. ശുചിത്വമാണ് ഒരു നല്ല ആരോഗ്യം രൂപപ്പെടുത്തുന്നത്.

ദിയ വി ആർ
2 D എൽ എഫ്‌ സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം