എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ഭൂമിക്കായി ഒരു കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്കായി ഒരു കരുതൽ

പ്രകൃതി മനുഷ്യന് അമ്മയെപ്പോലെയാണ്. മനുഷ്യന് ആവശ്യമായ തെല്ലാം പ്രകൃതി നൽകുന്നു. എന്നാൽ മനുഷ്യൻ പ്രകൃതിയ്ക്ക് നൽകുന്നതോ? നികത്തപ്പെട്ട വയലുകളും വെട്ടി നിരത്തിയ കാടുകളും തടഞ്ഞ് നശിപ്പിക്കപ്പെട്ട നീർച്ചാലുകളുമൊക്കെ നമുക്ക് നൽകുന്നത് ദുരന്തങ്ങളുടെ വേദനയാണ്. നമ്മെ പരിപാലിച്ചുകൊണ്ടിരുന്ന പ്രകൃതി ഇപ്പോൾ പ്രതികാര ദുർഗ്ഗയായി മാറിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ഇതാണല്ലോ നമ്മെ ബോധ്യപ്പെടുത്തുന്നത്. മലകളാലും പുഴകളാലും സസ്യങ്ങളാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെ നാം ജീവിക്കുന്ന പരിസ്ഥിതിയും വളരെ ആരോഗ്യ ജനകമായിരുന്നു .എന്നാൽ ഇന്നത്തെ നമ്മുടെ പരിസ്ഥിതിയാകെ മാറിയിരിക്കുന്നു. വായു മലിനീകരണം, ജലമലിനീകരണം, ശബ്ദമലിനീകരണം, അന്തരീക്ഷ മലിനീകരണം, എന്നിവയ്ക്കു വിധേയമായി പരിസ്ഥിതി വിഷമയമായിരിക്കുന്നു. അതുകൊണ്ടുതന്നെ നാം ജീവിക്കുന്ന പരിസ്ഥിതിയും വളരെ ആരോഗ്യ ജനകമായിരുന്നു .എന്നാൽ ഇന്നത്തെ നമ്മുടെ പരിസ്ഥിതിയാകെ മാറിയിരിക്കുന്നു. വായു മലിനീകരണം, ജലമലിനീകരണം, ശബ്ദമലിനീകരണം, അന്തരീക്ഷ മലിനീകരണം, എന്നിവയ്ക്കു വിധേയമായി പരിസ്ഥിതി വിഷമയമായിരിക്കുന്നു. പരിസ്ഥിതിയെ ഒരു പുതപ്പായി കരുതാവുന്നതാണ്. അതുകൊണ്ട് പരിസ്ഥിതിയെ ആരോഗ്യ പരമായി സംരക്ഷിക്കേണ്ടത് നമ്മുടെ ജീവന്റെ നിലനിൽപ്പിനുതന്നെ അത്യാവശ്യമാണ്. ഇതാണ് പരിസ്ഥിതി ദിനം നമ്മെ ഓർമിപ്പിക്കുന്നത്. പരിസ്ഥിതിയെക്കുറിച്ച് ബോധവാന്മാരാണെങ്കിലും മനുഷ്യരുടെ പല പ്രവർത്തനങ്ങളും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു . മലിനീകരണം, വികലമായ പാരിസ്ഥിക നയങ്ങൾ, രാസവസ്തുക്കളുടെ ഉപയോഗം, ഹരിത ഗൃഹ വാതകങ്ങൾ ,ഓസോൺ കുറയൽ എന്നിവ ഇതിന് കാരണമാകുന്നു. അതു കൊണ്ട് ജീവൻ ഭൂമിയിൽ നിലനിറുത്തണമെങ്കിൽ പരിസ്ഥിതിപാലനം അത്യന്താപേക്ഷിതമാണ്. അമ്മയെപ്പോലെ നമ്മെ പരിപാലിക്കുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം

പാർവതി.പി.ബി
6 D എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം