എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ആയിരങ്ങളെ പുതപ്പിച്ചു കൊണ്ടൊരു മരണപ്പുതപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ആയിരങ്ങളെ പുതപ്പിച്ചു കൊണ്ടൊരു മരണപ്പുതപ്പ് സൃഷ്ടിക്കുന്നു

അലക്സ് ചൈനയിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മലയാളിയും ഭക്ഷണപ്രിയനുമായ അദ്ദേഹം ആ നാട്ടിലെ എല്ലാതരം ഭക്ഷണങ്ങളുടെയും ആരാധകനായിരുന്നു. തന്റെ കല്യാണത്തിനു വേണ്ടി നാട്ടിലെത്തിയ അദ്ദേഹം കല്യാണം ക്ഷണിക്കാനും മറ്റൊരുക്കങ്ങൾക്കുമായി പലയിടങ്ങളിലും കയറിയിറങ്ങി. ചെറിയൊരു ചുമയും തുമ്മലും പ്രാരംഭലക്ഷണമായി കണ്ടപ്പോൾ അതു വകവെയ്ക്കാതിരുന്ന അലക്സിന് അടുത്ത ദിവസം കടുത്ത പനിയും വയറിളക്കവും ശ്വാസതടസവും എല്ലാ മനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ ലക്ഷണങ്ങൾ കണ്ട് ഡോക്ടർതന്നെ പ്രാഥമിക വിലയിരുത്തൽ നടത്തി. തുടർന്ന് സ്രവം പരിശോധിച്ചപ്പോൾ കോവിഡ് എന്ന് സ്ഥിരീകരിച്ചു. അലക്സുമായി സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ ഇരിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു ഒപ്പം എല്ലാവരോടും മുൻകരുതൽ എടുക്കാൻ നിർദ്ദേശിച്ചു. 7-14 വരെയുള്ള കാലയളവിലായിരിക്കും രോഗം പുറത്തു വരിക. കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് അണുവിമുക്തമാക്കും , പരസ്പര സമ്പർക്കം ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശിച്ചു. പക്ഷേ, അലക്സ് എന്ന ഒറ്റ വ്യക്തിയുടെ അശ്രദ്ധ സ്വന്തം ജീവൻ വെടിയാനും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടാനും കാരണമായി. ഒരാളുടെ അശ്രദ്ധ ആയിരങ്ങളുടെ മരണത്തിന് കാരണമായി." വ്യക്തി ശുചിത്വം പരമപ്രധാനം" എന്ന വാമൊഴി പലപ്പോഴും കടലാസുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.

ദേവനന്ദ മുരളീധരൻ
4D എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ