അന്ന് രണ്ടായിരമാണ്ടിന്റെ രണ്ടു -
പതിറ്റാണ്ടു
തികഞ്ഞൊരു കാലം
ഭൂലോകമാകെ വിലസിയ രാക്ഷസ -
കൊറോണയെ തുരത്തിയ ധീര -
ജനതയുടെ കണ്ണി ഞാൻ
വീട്ടിലിരുന്ന് പോരാടി ഞങ്ങൾ ,
ഏകാന്ത , അജ്ഞാതവാസം താണ്ടി ഞങ്ങൾ
ദുഷ്ടനാം കൊറോണയെ നേരിട്ടല്ലോ,
വ്യക്തിശുചിത്വം പാലിച്ചും സാമുഹിക അകലം തീർത്തും
വിരട്ടിയോടിച്ച് ചരിത്രം കുറിച്ച ജനത ഞങ്ങൾ , ഇനിയും ഇനിയും നേരിടും ഞങ്ങൾ
എന്തു പ്രതിഭാസവും പ്രളയവും .
ഈ ആയിരംപൂർണ്ണ ചന്ദ്രനെ കാണുന്ന നേരത്തും
രണ്ടായിരമാണ്ടിന്റെ രണ്ടാം നൂറ്റാണ്ടിലും .