Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വിശേഷങ്ങൾ-കഥ
മൊബൈൽ ഫോൺ ബെല്ലടിക്കുന്നെ കേട്ടാണ് ശ്രീദേവി ഉച്ചമയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്.അവൾ ഫോണെടുത്തു ബട്ടണമർത്തി ചെവിയോട് അടുപ്പിച്ചു മറുതലക്കൽ രാജിയാണ്.
രാജി...എന്തുണ്ട് വിശേഷങ്ങൾ?
ഹോ..എന്ത് പറയാനാടി.ജീവിതത്തിൽ ഇങ്ങനെയൊരു കാലം കേട്ടുകേൾവി പോലുമില്ലലോ ഹയ്യോ!
ഞാനോ, എന്റെ അമ്മയോ അമ്മുമ്മയോ അപ്പുറത്തെ വീട്ടിലെ നൂറ്റിയഞ്ചു വയസ്സുള്ള വല്യപ്പച്ചനോ അറിഞ്ഞിട്ടില്ല ഇത് പോലൊരു കാലം.
ക്വാറന്റിനും കൊറോണയും കോവിഡും.നിനക്കറിയില്ലേടി നമ്മുടെ അപ്പുറത്തെ വീട്ടിലെ സുശീലേച്ചിയെ.
ഉം.. അറിയാം.
അവരുടെ മകൻ ദുബായിൽ അസുഖം പിടിപെട്ടു കിടപ്പിലായിരുന്നത്രേ.ഒരു വശം തളർന്ന് പോയിട്ട്.നാട്ടിൽ കൊണ്ടുവരാനിരിക്കയാണ് ഈ ലോക്ക്ഡൗൺ തുടങ്ങിയത്.പാവം..അവരിപ്പോൾ ഇരുട്ടിൽ തപ്പുകയാണ്.എന്ത് ചെയ്യാനാ..
അയ്യോ കഷ്ടമായി പോയി.
അതെ.നിനക്കറിയില്ലേ രാജി ഞങ്ങടെ വീടിനടുത്തെ ആരതിയെ?
ഓ..അറിയാം.ഗീതേച്ചിയുടെ മോളല്ലേ.
ഉം.അവളുടെ കല്യാണം നിശ്ചയിച്ചിരിക്കുവായിരുന്നു.ഇപ്പൊ ആർഭാടം ഒന്നുമില്ലാതെ പത്തു പേര് ചേർന്ന് നടത്തി.ഗീതേച്ചി വലിയ ആശ്വാസത്തിലും.എന്നാ പിന്നെ വെയ്ക്കട്ടേടി.
ഓ... ശരി.പിന്നെ വിളിക്കാം.
"വ്യക്തി ശുചിത്വം പാലിക്കാനും ആർഭാടമില്ലാതെ വിവാഹം നടത്താനുമൊക്കെ ഗുരുദേവൻ പണ്ടേ നിഷ്കർഷിച്ചതാണ്.പക്ഷെ ആര് കേൾക്കാൻ.ആ പാഠമൊക്കെ നേരെ ചൊവ്വേ പഠിക്കാൻ കൊറോണ എന്ന സാർ വേണ്ടിവന്നുവല്ലേ."
" ഹോ!രഘുവേട്ടന്റെ ഫിലോസഫി "
"എന്താ ഞാൻ പറഞ്ഞതിൽ കാര്യമില്ലേ ശ്രീദേവി.."
"ഉം.ഞാൻ അടുക്കളേലോട്ട് പൊയ്ക്കോട്ടേ."
അപ്പുറത്തെ ശങ്കരി റേഷൻ വാങ്ങാൻ പോയിട്ട് പോകുന്നതാണ്.ശങ്കരിയെ ശ്രീദേവി അടുക്കളെടെ ജനാലയിലൂടെ കണ്ടു.അരിയും
സാമാനങ്ങളുമായി എത്ര സന്തോഷവതി.കൊറോണയെന്നോ അസുഖമെന്നോ അവർ അറിയുന്നില്ല.ദാരിദ്ര്യമല്ലാതെ ഇത്രയും സമൃദ്ധിയുടെ കാലം അവർ അറിഞ്ഞിട്ടില്ല.അപ്പുറത്തെ ശ്രീവത്സനും ശോഭയും മക്കളും വെക്കേഷൻ അടിച്ചുപൊളിക്കാൻ സിംഗപ്പൂരിൽ പോകാനിരുന്നതാ.അപ്പോഴാ ആ കുടുംബത്തിന്റെ സന്തോഷത്തെ കെടുത്തി കൊറോണ എത്തിയത്....അങ്ങനെ അങ്ങനെ............
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ
|