എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ മാഹാത്മ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ മാഹാത്മ്യം

രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അച്ചുവും അപ്പുവും കൂട്ടുകാരായിരുന്നു .അപ്പു എല്ലാ ദിവസവും നല്ല വൃത്തിയായി സ്കൂളിൽ വരുമായിരുന്നു .എന്നാൽ അച്ചു ആഹാരം വലിച്ചുവാരി തിന്നുകയും വൃത്തിയില്ലാതെ നടക്കുകയും ചെയ്യുമായിരുന്നു . അപ്പോൾ അപ്പു പറയും "എടാ........... നീ എങ്ങനെ വലിചുവരി തിന്നാൽ ഒരു പൊണ്ണത്തടിയനായി മാറും ." എന്നാൽ അച്ചു അതൊന്നും കേട്ടില്ല
അങ്ങനെ അച്ചു ഒരു പൊണ്ണത്തടിയനായി മാറി .കൂട്ടുകാരെല്ലാം അവനെ എപ്പോഴും കളിയാക്കും .കൂട്ടുകാർ കളിയാക്കിയപ്പോൾ അച്ചുവിന് സങ്കടമായി .അച്ചുവിന്റെ ടീച്ചർ ഇതെല്ലാം മനസ്സിലാക്കി .അച്ചുവിന്റെ ശീലം മാറ്റിയെടുക്കാൻ ടീച്ചർ ഒരു മത്സരം നടത്താൻ തീരുമാനിച്ചു .
മത്സരം നടത്തുന്ന കാര്യം ടീച്ചർ ക്‌ളാസിൽ പറഞ്ഞു .ക് ലാസ്സിൽ ഏറ്റവും വൃത്തിയായും ആരോഗ്യ ശീലങ്ങൾ പാലിച്ചും നടക്കുന്ന കുട്ടിക്ക് വാർഷികത്തിന് സമ്മാനം നൽകും .ഇത് കേട്ട അച്ചു മത്സരത്തിൽ വിജയിക്കാൻ എന്തൊക്കെ ചെയ്യണം എന്ന് അപ്പുവിനോട് ചോദിച്ചു . അപ്പു പറഞ്ഞു "ആഹാരം വലിച്ചു വാരി തിന്നാതെയും രണ്ടു നേരം പല്ലുതേച്ചും കുളിച്ചും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചും നടന്നാൽ നിനക്ക് സമ്മാനം കിട്ടും " .അപ്പു പറഞ്ഞതുപോലെ കേട്ട അച്ചുവിന് വാർഷികത്തിൽ സമ്മാനം കിട്ടി .

അലീന
എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ