എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ/അക്ഷരവൃക്ഷം/ കൊറോണ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ ഇന്നേവരേയും കൊറോണ കോവിഡ് 19 പോലുള്ള ഒരു രോഗവും മനുഷ്യരാശ്യ വേട്ടയാടിയിട്ടില്ല. എന്താണ് അതിന്നു കാരണം ? ദൈവത്തിന്റെ കരുതൽ തന്നയാണ്. എന്നാൽ ഇപ്പോൾ എന്തുകൊണ്ട് ? ഈ ചോദ്യത്തിന്നു ഉത്തരം പറയാമോ ? ദൈവത്തിന്റെ പദ്ധതി തന്നയാണ്. എന്തായാലും ഈ മഹാവ്യാധിയിൽ നിന്ന് നമ്മുക്ക് രക്ഷപെടേണ്ടതുണ്ട് അതുകൊണ്ടു നാം എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ് . ചൈനയിൽ നിന്ന് തുടങ്ങിയ ഈ രോഗം ഇന്ന് ലോകത്താകമാനം പടർന്നുകഴിഞ്ഞിരിക്കുന്നു. അതിനാൽ നാം എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. രോഗമുള്ള ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗ പകർച്ച ഉണ്ടാകാതിരിക്കാൻ വിവിധ തരത്തിലുള്ള മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. തുമുമ്പൊഴും ,ചുമയ്ക്കുമ്പോഴും ഉപയോഗിക്കുന്ന തൂവാല അണു നാശിനികളിൽ മുക്കി വച്ച് അണുവിമുക്തമാക്കുക. ഇതിനായി ബ്ലീച്ചിങ് പൗഡർ ലായിനി ഉപയോഗിക്കാവുന്നതാണ്. വെക്തി ശുചിത്ത്വം പാലിക്കുക. ഒരു മണികൂർ ഇടവിട്ടു സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. പ്രധാനമായും യാത്രക്കാർ, ചടങ്ങുകൾ ഇവ ഒഴിവാക്കേണ്ടതാണ്.
വിദേശത്തുനിന്നു വന്നവർ നിർബന്ധമായും വീട്ടിനുള്ളിൽ തന്നെ കഴിയണം. മറ്റുള്ളവരുമായി സമ്പർക്കം പാടില്ല. ഇവർ നിരീക്ഷണത്തിൽ ആണ്. ഇവരിൽ നിന്നും ഒരു മീറ്റർ അകലം പാലിച്ചിരിക്കണം. രോഗമുള്ളവരുമായി അടുത്ത് ഇടപെഴകുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ് ഇടയ്കിടക് മുഖത്ത് കൈകൾ കൊണ്ട് തൊടുന്നത് രോഗം പകരുന്നതിന് കാരണമാകും. ഹസ്തദാനം ഒഴിവാക്കുക. പനിയോടു കൂടിയ ചുമ, ശ്വാസതടസം, തൊണ്ടവേദന, തുമ്മൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ആശുപത്രിയിൽ ചികിത്സാ തേടേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ പോഷകആഹാരങ്ങൾ കഴിക്കുക. ഓരോ വ്യക്തിയും ഭയപ്പെടാതെ ജാഗ്രത പാലിച്ചാൽ കൊറോണ എന്ന വൈറസിനെ ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റി ഈ രോഗത്തിൽ നിന്നും മുക്തി നേടാം.

ആരോമൽ .ആർ എ
3 എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം