എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/മികവ് പഠന പ്രവർത്തനങ്ങൾ 2019-20

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

   2019 ജൂൺ 6 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഈ വർഷത്തെ പ്രവേശനോത്സവം നടത്തുകയുണ്ടായി.ലോക്കൽ മാനേജർ റവ. ബാലരാജ്,  പി.ടി.എ. പ്രസിഡൻറ് ശ്രി സ്റ്റാൻലി, വാർഡ് മെബർ ശ്രീമതി.ഗിൽഡാഭായി, ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ റവ. ജ്‍ഞാനദാസ്, മഹായിടവക സെക്രട്ടറി ഡോ.റോസ്ബിസ്റ്റ്, കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ്, ഹയർ സെക്കന്ററി പ്രിൻസി|200pxl|upright|}പ്പൽ ശ്രി ജസ്റ്റിൻ ജയകുമാർ, എന്നിവർ സന്നിഹിതരായിരുന്നു.
     സ്കൾ ബസ് ഉത്ഘാടനം മഹായിടവക സെക്രട്ടറി ഡോ. റോസ്ബിസ്റ്റ് ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഹൈടെക് ക്ലാസ് റും ഉത്ഘാടനം കോർപ്പറേറ്റ് മാനേജർ ശ്രീ. സത്യജോസ് നിർവഹിച്ചു. നിറവ് പഠനോപകരണ വിതരണ ഉത്ഘാടനം. ലോക്കൽ മാനേജർ റവ. ബാലരാജ്, അച്ചൻ നിർവഹിച്ചു.

പുതിയ ബ്ലോക്കിന്റെ ഉത്ഘാടനം'

 ഹയർസെക്കന്ററി പുതിയ ബ്ബ്ലോക്കിന്റെ ഉത്ഘാടനം ജൂൺ 6-ാം തീയതി നിർവഹിച്ചു.

പ്രളയ ദുരിതാശ്വാസം ഒരു കൈത്താങ്ങ്

എൻ സി സി, ഗൈഡ്സ്, റെഡ്ക്രോസ്, എന്നിവയുടെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ കരകുളം പഞ്ചായത്തിനു കൈമാറി. നെടുമങ്ങാട് എ.ഇ.ഒ യുടെ നിർദ്ദേശമനുസരിച്ച് നോട്ട്ബുക്ക് ടെസ്റ്റ്ബുക്ക് പഠനോപകരണങ്ങൾ എന്നിവ സമാഹരിച്ച് എ.ഇ.ഒ ഓഫീസിൽ എത്തിച്ചു.

ഓണാഘോഷം

പൊന്നിൻ ചിങ്ങ മാസത്തിൽ പൊന്നോണക്കാഴ്ച ഒരുക്കി ഓണാഘോഷം ഗംഭീരമാക്കി. മണ്ണിന്റെ മണമുള്ള പൂവിളികളും പൂക്കളങ്ങളും നിറച്ച് ഓണത്തെ വരവേൽക്കാൻ നമ്മുടെ പൂത്തുമ്പികളും അണിഞ്ഞൊരുങ്ങി. ഓണാഘോഷത്തിനു നിറച്ചാർത്തേകി മാവേലിത്തമ്പുരാൻ എഴുന്നള്ളി.....തിരുവാതിരയും, നാടൻ പാട്ടും, ഓണപ്പാട്ടും, ഓണക്കളി]കളും......ഓണാഘോഷത്തെ ഗംഭീരമാക്കി.

ഡിജിറ്റൽ അത്തം

ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. മുപ്പതോളം കുട്ടികൾ പങ്കെടുത്തു. മികച്ച ഡിജിറ്റൽ അത്തങ്ങൾ സ്കുൾ വിക്കിയിൽ ചേർത്തു.

ഭിന്നശേഷി പി ടി എ മീറ്റിംഗും ഗൃഹസന്ദർശനവും

30-7-2019 ൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർതൃയോഗവും ഗൃഹ സന്ദർശനവും സംഘടിപ്പിച്ചു. 27 കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു. പ്രസ്തുതയോഗത്തിൽ ഹെഡ്മിസ്ട്രസ് വൈ.എം.സി.എ.ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കുള്ള സൗജന്യ ഇൻഷ്വറൻസ് പദ്ധതിക്കു് വേണ്ട നടപടികൾ വൈ.എം.സി.എ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്കു ഷീ ടാക്സി ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.

മുതിർന്ന പൗരൻമാരെ ആദരിക്കൽ

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മുതിർന്ന പൗരൻമാരെ സ്കൂൾ അസംബ്ളിയിൽ വച്ച് ആദരിച്ചു.9-ാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യലക്ഷ്മി യുടെ മുത്തച്ഛൻ ശ്രീ.രാമചന്ദ്രൻ നായരെ ആദരിച്ചു.സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ ഇളം തലമുറക്ക് മാർഗദീപമായി മാറി.

ഗാന്ധി ജയന്തി ആഘോഷം

ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സർവ്വമത പ്രാർത്ഥനക്ക് കുട്ടികൾ നേതൃത്വം നൽകി. ഗാന്ധിജി യായി 10-ാം ക്ലാസിലെ വിദ്യാർത്ഥി വേഷമിട്ടു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

octobe
==

സ്കുൾ യുവജനോത്സവം

സ്കുൾ യുവജനോത്സവം 3 ദിവസങ്ങളിലായി നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉത്ഘാടചടങ്ങിനു മിഴിവേകി. മാനേജർ ശ്രീ.സത്യജോസ് സാർ യുവജനോത്സവത്തിനു തിരി കൊളുത്തി.

200px|upright|thumb|youth|

കായികമേള

സകൂൾ കായികമേള 2 ദിനങ്ങളിലായി നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ മാസ് ട്രിൽ, ഡിസ് പ്ലേ, തുടങ്ങിയ പ്രകടനങ്ങൾ ഉത്ഘാടനത്തോടനുബന്ധിച്ച് നടത്തി. വർണ്ണവിസ്മയം തീർത്ത ഉത്ഘാടന ചടങ്ങിൽ മാനേജർ ശ്രീ.സത്യജോസ് സാർ മുഖ്യാതിഥി ആയിരുന്നു.

ക്ലാസ് ലൈബ്രറി

എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി നമ്മുടെ സ്കൂളിലും നടപ്പിലാക്കി . നവംബർ ഒന്നാം തീയതി പുസ്തക സമാഹരണ യജ്ഞം സംഘടിപ്പിച്ചു..ശ്രി. അനിൽ കുമാർ വട്ടപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു.

കേരള പ്പിറവി ദിനാഘോഷം

നവംബർ 1 കേരള പ്പിറവി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. തദവസരത്തിൽ പി ടി എ പ്രസിഡന്റ് വാർഡ് മെമ്പർ വിശിഷ്ടാതിഥി അനിൽ സാർ എന്നിവർ സന്നിഹിതരായിരുന്നു.

ക്ലാസ് പി.ടി.എ

ക്ലാസ് പി.ടി.എ. എല്ലാ മാസവും കൂടി കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നു. പുതിയ ഹൈടെക് പഠനരീതിയെ കുറിച്ച് കുട്ടികൾ തന്നെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി.

ഭരണഘടനാ ദിനാചരണം

സ്കൂൾ ഭരണഘടന നിർമ്മാണ സമിതി രൂപീകരണവും ഉത്ഘാടനവും നവംബർ ഒന്നാം തീയതി നീർവഹിച്ചു. അന്നേദിവസം ക്ലാസ് ഭരണഘടന നിർമ്മിക്കാൻ വേണ്ട നിർദ്ദശങ്ങൾ എല്ലാ ക്ലാസ് അദ്ധ്യാപകർക്കും നൽകി . തുടർന്ന് ക്ലാസ് ഭരണഘടന  സ്കൂൾ ഭരണഘടന  എന്നിവ തയ്യാറാക്കി.

വിദ്യാലയം പ്രതിഭകളോടൊപ്പം

ശിശുദിനത്തിൽ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പുതിയ പദ്ധതിയിലൂടെ ഒരു പുതിയ മാറ്റത്തിനു വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചു. പുതിയ തലമുറക്ക് അറിവിന്റെ ലോകത്തേക്ക് പുത്തൻ പ്രകാശമാകുന്നതാണ് ഈ പദ്ധതി. നമ്മുടെ നാട്ടിലെ കായിക പ്രതിഭ ശ്രി അനിൽ സാറിനെ അദ്ധ്യാപകരും 15-ളം വിദ്യാി്‍ത്ഥികളും വീട്ടിൽ പോയി ആദരിക്കുകയും പ്രതിഭക്ക് കൈമാറാനുള്ള സന്ദേശം ഏറ്റു വാങ്ങുകയും ചെയ്തു. 

അമ്മമാർക്കുള്ള ഹൈടെക് പരിശീലനം

ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള ഹൈടെക്ക് ക്ലാസ് റൂം പരിശീലനം ഒക്ടോബർ 14-ാം തീയതി സംഘടിപ്പിച്ചു. പുതിയ ഹൈടെക് പഠനരീതിയെയും പുസ്തകങ്ങളെയും കുറിച്ച് അമ്മമാരിൽ അവബോധം വളർത്താനും കുട്ടികളെ പഠനത്തിൽ സഹായിക്കാനും വേണ്ടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ലഹരിമുക്ത നവ കേരളം

തിരുവനന്തപുരം ഡിവിഷൻ നെടുമങ്ങാട് ബഞ്ച് വിമുക്തി നാളത്തെ കേരളം ലഹരിമുക്ത നവ കേരളം എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം എന്ന വിഷയത്തിൽ വനിത സിവിൽ എക്സൈസ് ഉദ്യോഗസ്ഥ ശ്രീമതി. സുമിത ബോധവൽക്കരണ ക്ലാസ് എടുത്തു. 150-ളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ജൈവ വൈവിധ്യ പാർക്ക്

സ്കൂളിലും പരിസരത്തുമുള്ള ചെടികളുടെ പേരുകൾ കണ്ടുപിടിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാർക്കിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഔഷധസസ്യത്തോട്ടവും ഉദ്യാനവും തയ്യാറാക്കി.

ഭക്ഷ്യമേള

നാടിന്റെ ഉയർച്ചക്കായ്.പ്രളട ദുരന്തത്തിൽ നിന്നു കരകയറാൻ.....ഒരു കൈത്താങ്ങായ് സ്കൂളിൽ ഭക്ഷ്യ വിപണന മേള സംഘടിപ്പിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഭക്ഷ്യമേളയിൽ പങ്കാളികളായി. മേളയിലൂടെ സമാഹരിച്ച തുക ഹെഡ്മിസ്ട്രസിനെ ഏല്പിച്ചു.

സ്കൂൾ പത്രം>

ഈ വർഷവും നേർരേഖ എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകരിക്കാൻ സാധിച്ചു.

>പൂർവ വിദ്യാർത്ഥി സംഗമം

ക്രിസ്മസ് ആഘോഷം

ഈ വർഷവും ക്രിസ്മസ് ആഘോഷങ്ങൾ ഗംഭീരമാക്കി. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ കരോൾ ഗാനങ്ങൾ, ക്രിസ്മസ് ട്രീ, പുൽക്കൂട് , ക്രിസ്മസ് ഫാദർ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എല്ലാ കുട്ടികൾക്കും ബിരിയാണിയും നൽകി.

മോട്ടിവേഷൻ ക്ലാസ്

പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സുകൾ നടത്തി.

പൈതൃക പ്രദർശനം

കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ പൈതൃക പ്രദർശനം സംഘടിപ്പിച്ചു.

ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-2020

എൻ.സി.സി

എൻ.സി.സി.യുടെ ഒരു നാവൽ വിംഗ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകി വരുന്നു. സ്വയം പര്യാപ്തത കൈവരിച്ച് രാജ്യസേവനത്തിലൂടെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സംഘടനക്കുളളത്. 2 വർഷമാണ് പരിശീലന കാലയളവ്. എസ് .വൈ.'സാം ജോയി സാർ എൻ.സി.സി. ക്യാപ്റ്രൻ ആയി സേവനം അനുഷ്ഠിക്കുന്നു.

ഗൈഡ്സ്

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. 10 വയസ്സ് പൂർത്തിയായ കുട്ടികളെ ഇതിൽ അംഗങ്ങളായി ചേർക്കുന്നു. നല്ല പ്രവർത്തികൾ ചെയ്യാൻ എപ്പോഴും തയ്യാറാണ് എന്ന ആപ്തവാക്യം സംഘടനാംഗങ്ങൾ പാലിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നു. ഗൈഡസ് ക്യാപ്റ്റനായി ശ്രീമതി ഷർമിള ജോബറ്റ് ടീച്ചർ പ്രവർത്തിക്കുന്നു.

>ജൂനിയർ റെഡ്ക്രോസ്'

60 കുട്ടികൾ അംഗങ്ങളായുള്ള ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. കുട്ടികളെ സേവന പ്രവർത്തനങ്ങളിൽ തല്പരരാക്കാനും ആരോഗ്യപരിപാലനത്തിനും അന്താരാഷ്ട്രസൗഹൃദം സമ്പുഷ്ടമാക്കാനും ജെ.ആർ.സി. പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഇതിന്റെ കൺവീനർ ആയി ശ്രീമതി. മഞ്ചു ടീച്ചർ പ്രവർത്തിച്ചു വരുന്നു.

വിദ്യാരംഗം ക്ലബ്ബ്

ഈ വർഷത്തെ വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 19-ാം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി. സ്കൂളും പരിസരവും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി. വിദ്യാരംഗം സർഗോത്സവത്തിൽ പങ്കെടുത്ത നിതിൻ എസ് 9-ാം ക്ലാസ് പെയിന്റിംഗിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലഹരി വിരുദ്ധ ക്ലബ്ബ്'

ലഹരി ക്ലബ്ബിന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ഹെൽത്ത് ക്ലബ്ബ്

 വിദ്യാലയത്തിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഹെൽത്ത് ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. കൃത്യമായി വൈദ്യ പരിശോധനകൾ നടത്തി ആരോഗ്യം സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. അയൺ ഗുളിക എല്ലാ ആഴ്ചയും നൽകുന്നു.

>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ>

ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ലാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും 3 മണിയ്ക് ക്ളാസ്സുകൾ മിസ്ട്രസ്സുമാരായ ഷീനാഹെലൻ, ജയകുമാരി ടീച്ചർമാർ എടുക്കുന്നു.

പ്രവർത്തി പരിചയ ക്ലബ്ബ്

 വിവിധ കൈത്തൊഴിലുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. സബ്ജില്ല, ജില്ല മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കി.

ഹിന്ദി ക്ലബ്ബ് - പ്രേംചന്ദ് ദിനാചരണം

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. സയൻസ് നാടകം സബ്ജില്ലയിൽ 2-ാം സ്ഥാലം കരസ്ഥമാക്കി. സി.വി.രാമൻ ഉപന്യാസ രചനാ മത്സരത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.

സ്കൂൾ വാർഷിക ആഘോഷം

S.S.L.C. വിജയികൾ

നമുക്ക് താങ്ങായ് തണലായ്