എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/മനുഷ്യൻ മാറ്റിയ പ്രകൃതി
മനുഷ്യൻ മാറ്റിയ പ്രകൃതി പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മക്ക് മക്കളോടുള്ള കരുതൽ എത്രയാണോ അത്ര തന്നെ പ്രകൃതിക്ക് ജീവജാലങ്ങളോടും. മനുഷ്യന്റെ നിലനിൽപ്പിനായുള്ള എല്ലാ വിഭവങ്ങളും പ്രകൃതിയിലുണ്ട്. മലകളും പുഴകളും കാടുകളും ചെടികളും പലതരം ജന്തുക്കളുമടങ്ങിയ പ്രകൃതി മനോഹരിയാണ്. പ്രാണവായുവും ഭക്ഷണവും വെള്ളവും മരുന്നും എല്ലാം നൽകുന്ന പ്രകൃതി ഇല്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല. പ്രകൃതി മാതാവിനെ മനുഷ്യനോളം നോവിച്ച മക്കൾ വേറെ ഇല്ല്ല എന്നതാണ് സത്യം. മനുഷ്യൻ അവന്റെ സ്വാർത്ഥതക്കായി കാടു നശിപ്പിക്കുന്നു . മരങ്ങൾ വെട്ടുന്നു. കെട്ടിടങ്ങൾ പണിയുന്നു . മണ്ണ്, ജലം, വായു ഒക്കെ മലിനമാക്കുന്നു. ഇതിന്റെ ഫലമോ ശുദ്ധവായു കിട്ടുന്നില്ല. ചൂട് കൂടുന്നു. 2018 ലെ പ്രളയം കേരളത്തിലുള്ളവർ ഒരിക്കലും മറക്കില്ല. മാലിന്യം മൂലം പുതിയതരം രോഗങ്ങൾ ഉണ്ടാകുന്നു. ഇപ്പോൾ ലോകത്തെ ഭയപ്പെടുത്തുന്ന കോവിഡ് എന്ന രോഗം ഉദാഹരണമാണ്. പ്രകൃതിയെ വെല്ലുവിളിക്കാതെ അതിന്റെ കാവൽക്കാരായി നാം മാറണം. പ്രകൃതി സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം