എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

1902 -ൽ പുലാപ്പറ്റ കുതിരവെട്ടത്ത് പ്രഭാകരൻ തമ്പാനാണ് സ്‌കൂൾ സ്‌ഥാപിച്ചത്‌ .ഓലമേഞ്ഞ കെട്ടിടത്തിൽ പന്ത്രണ്ടു വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം അന്ന് പാലക്കാടിനും കോഴിക്കോടിനുമിടയിലുള്ള ഏക ഹൈസ്കൂളായിരുന്നു.തന്റെ ഇരുപത്തൊന്നാമത്തെ വയസ്സിലാണ്  പ്രഭാകരൻ തമ്പാൻ ഈ വിദ്യാലയം ആരംഭിച്ചത് .പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് മെട്രിക്കുലേഷൻ ,എഫ് എം എന്നീ പരീക്ഷകൾ പാസ്സായ ശേഷമായിരുന്നു അത് .ഉത്ഘാടനം നിർവഹിച്ചത് ബെസിൽ  എം ബറോ ആയിരുന്നു .ഇംഗ്ലീഷിലും സംസ്‌കൃതത്തിലും എം എ ബിരുദമുള്ള എം കൃഷ്ണാചാരി ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ  .വി.പി മേനോൻ ( സർദാർ വല്ലഭായ് പട്ടേലിന്റെ സെക്രട്ടറി ),ഒളപ്പമണ്ണ ,വി.കെ ഗോവിന്ദൻ നായർ ,ചേലനാട്ട് അച്യുതമേനോൻ വി ഉണ്ണിക്കൃഷ്ണൻ നായർ (കവി) തുടങ്ങിയവർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.1955 -ൽ സ്‌കൂൾ നായർ സർവ്വീസ്‌ സൊസൈറ്റിക്കു കൈമാറി .അന്നു മുതൽ സ്ക്കൂൾ എൻ.എസ് .എസ് കെ.പി .ടി ഹൈസ്‌കൂൾ എന്നറിയപ്പെട്ടു.1991 ൽ വൊക്കേഷണൽ ഹയർ  സെക്കണ്ടറി ആരംഭിച്ചു