എൻ എസ് എസ് എച്ച് എസ് , പാണാവളളി/അക്ഷരവൃക്ഷം/വായനാക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വായനാക്കുറിപ്പ്


പി. വത്സലയുടെ, തിരഞ്ഞെടുത്ത കഥകളിൽ നിന്നെടുത്തിട്ടുള്ള കഥയാണ് 'തേങ്ങ '. ചെറു ഗ്രാമത്തിൽ വളർന്നുവന്ന അക്കമ്മയെന്ന പെൺകുട്ടി പട്ടണത്തിൽ എത്തുകയും പിന്നെ അവിടെ നടക്കുന്ന ചില സന്ദർഭങ്ങളുമാണ് കഥയിൽ വിവരിക്കുന്നത് .
അക്കമ്മ ഒരു നാട്ടും പുറത്തുകാരിയാണ്. അക്കമ്മയുടെ അച്ഛൻ തോട്ടത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് . വീട്ടിലെ ദാരിദ്ര്യം കാരണം വീട്ടുവേലയ്ക്കിറങ്ങുന്ന പെൺക്കുട്ടിയാണ് അക്കമ്മ. അക്കമ്മയുടെ അയൽവാസിയായ ശങ്കരൻ എന്ന വ്യക്തിയുടെ കൂടെയാണ് അക്കമ്മ പട്ടണത്തിലേക്ക് എത്തിച്ചേരുന്നത് . വലിയ ഒരു കുടുംബത്തിലേക്കാണ് അക്കമ്മ വീട്ടുജോലിക്കായി എത്തുന്നത് . ആ വീട്ടിൽ അവിടുത്തെ വീട്ടമ്മയും അരുടെ മകൾ സംഗീതയുമാണ് താമസിക്കുന്നത് . ആ വീടിൻ്റെ ചുറ്റുപാടും പച്ചപ്പ് കൊണ്ട് നിറഞ്ഞിരിക്കുന്നു. വലിയ വൃക്ഷങ്ങളും തെങ്ങിൻ തോപ്പുകളുമൊക്കെ അവിടെയുണ്ട് .
അക്കമ്മ എന്ന സാധുവായ പെൺകുട്ടിയ്ക്ക് തെങ്ങും തേങ്ങകളും ഒക്കെ സ്വന്തം കൂടപ്പിറപ്പുകൾ പോലെയാണ് . അന്നേ ദിവസം രാത്രി അക്കമ്മയ്ക്ക് ഉറങ്ങാൻ കഴിഞ്ഞതേയില്ല. നല്ല മഴയും ഇടിയും
മിന്നലുമൊക്കെയായിരുന്നതുകൊണ്ട് അവിടം മുഴുവൻ ഭയാനകരമായിരുന്നു. ആ ശക്തമായ മഴയിൽ തെങ്ങിൻ തോപ്പിലെ തേങ്ങകളൊക്കെ പൊഴിഞ്ഞു വീഴുവാൻ തുടങ്ങി.
പിറ്റെ ദിവസം രാവിലെ അക്കമ്മ തെങ്ങിൻ തോപ്പിൻ്റെയരികിലേക്ക് ഓടി പാഞ്ഞ് പോയി.അവിടെയാകെ പൊഴിഞ്ഞുകിടക്കുന്ന തേങ്ങകളെ അവൾക്ക് അനാഥ കുഞ്ഞുങ്ങളായി തോന്നി. ഇതു കണ്ട് സങ്കടം സഹിക്കാൻ കഴിയാഞ്ഞ അക്കമ്മ തേങ്ങകളെ മുഴുവൻ തേങ്ങാപുരയിലേക്ക് കൊണ്ടുപോയി ഇട്ടു. ഇതു കണ്ട സംഗീത അക്കമ്മയെ വഴക്കു പറഞ്ഞു.ഈ കാഴ്ച്ച കണ്ട വീട്ടമ്മ ആകെ അംമ്പരന്നു പോയി.പിന്നീട് വീട്ടമ്മ നീണ്ട ചിന്തയിലാണ്ടു. തൻ്റെ അച്ഛനും തേങ്ങകളെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും മരണത്തിലേക്ക് അടുക്കുമ്പോൾ അച്ഛൻ തെങ്ങിൻ തോപ്പുകളെ നോക്കിയാണ് കണ്ണടച്ചതുമെന്നൊക്കെയുള്ള കാര്യം വീട്ടമ്മ ഓർത്തു.വീട്ടമ്മ ഓടിച്ചെന്ന് അക്കമ്മയെ സ്നേഹം കൊണ്ട് വാരിപ്പുണർന്നു.
ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടമായ കഥാപാത്രം അക്കമ്മയാണ് .കാരണം ആരും ശ്രദ്ധിക്കാതെ അനാഥകളെപ്പോലെ കിടന്ന തേങ്ങകളെ സ്വന്തം സുഹാദരത്തെപ്പോലെ കരുതി അതിനെ കാത്തു സൂക്ഷിച്ച അക്കമ്മ ഒരു വിശാല മനസ്സിൻ്റെ അർഹയാണ് . എനിക്ക് ഇഷ്ടമല്ലാതെ വന്നത് വീട്ടമ്മയുടെ മകളായ സംഗീതയുടെ സ്വഭാവമാണ്. അക്കമ്മയേക്കാൾ മുതിർന്നതായിട്ടും അക്കമ്മ ചിന്തിക്കുന്നതു പ്പോലെ ചിന്തിക്കാൻ കഴിയാത്തത് ഒരു മോശമായ കാര്യമാണ്.
വൃക്ഷങ്ങളും ചെടികളുമാണെങ്കിലും അവറ്റകൾക്കും ജീവനുണ്ട് . അവരെ നാം സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കേണ്ടതാണ് . നാം അവരെ നല്ലതുപ്പോലെ സംരക്ഷിച്ചാൽ തിരിച്ച് അവരും നമ്മെ സഹായിക്കും

അഭിനന്ദന വി ആർ
6 B എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ