എൻ എസ് എസ് എച്ച് എസ് , പാണാവളളി/അക്ഷരവൃക്ഷം/പ്രകൃതിയുടെ പരാതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ പരാതി


ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ച ക്ഷീണത്തിൽ നിന്ന് ദൈവം മോചിതനായി അധികനാൾ കഴിയും മുൻപേ അടുത്ത പ്രശ്നം വന്നു. "പ്രകൃതിയെ നശിപ്പിക്കുന്നു." പ്രകൃതി ആണ് പരാതിക്കാരി .വായൂ മലിനീകരിക്കുന്നു ,മരം മുറിക്കുന്നു ,ഫാക്ടറികളിലെ രാസമാലിന്യം ഒഴുക്കി ജലമലിനീകരി യ്ക്കുന്നു എന്നിവയാണ് പ്രധാനപ്പെട്ട പരാതികൾ .മനുഷ്യനെ സൃഷ്ടിച്ച ഷീണ ത്തിൽ നിന്നും മോചിതമായി അധികനാൾ കഴിയുന്നതിനു മുമ്പ് മനുഷ്യൻറെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പ്രവർത്തി കണ്ട് ദൈവം പുതിയതരം വൈറസിനെ ജനിതകമാറ്റം വരുത്തി സൃഷ്ടിച്ചു .ദൈവംആ വൈറസിനോട് ഭൂമിയിൽ ഒട്ടാകെ വ്യാപിക്കാൻ ആവശ്യപ്പെട്ടു .അങ്ങനെചൈനയിൽ തുടങ്ങി 193 രാജ്യങ്ങളിലേക്ക് ആ വൈറസ് ബാധിച്ചു.ആ വൈറസിനെ തടയാൻ ലോക്കഡോൺ എന്ന പേരിൽ ജനങ്ങളുടെ വീട്ടിൽ ഇരിക്കാൻ ആവശ്യപ്പെട്ടു .രണ്ടാഴ്ചയ്ക്കകം 25 ശതമാനം കുറഞ്ഞു.ഫാക്ടറികൾ പ്രവർത്തനരഹിതമായി .രാസവസ്തുക്കൾ ഒഴുകുന്നത് കുറഞ്ഞു .മരം മുറിക്കാൻ ആളില്ലാതായി പ്രകൃതി തന്റെ പരാതി പിൻവലിച്ചു .ദൈവം വൈറസിനോട് തന്റെ പണി നിറുത്താനാവശ്യപ്പെട്ടു. അങ്ങനെ വൈറസ് ബാധിതരിൽ രക്ഷപ്പെട്ടു തുടങ്ങി .<\p>

നിര‍‍‍‍ഞ്ജന സന്തോഷ്
7 C എൻ എസ് എസ് എച്ച് എസ് , പാണാവളളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം