എൻ എസ് എസ് എച്ച് എസ് ഇടനാട്/അക്ഷരവൃക്ഷം/കോറോണയും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയും പ്രതിരോധവും

ഇന്ന് ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന ഒരു വൈറസ് ആണ് കോറോണ അല്ലെങ്കിൽ കോവിഡ് 19. ഇത് കാരണം കുറെ ജനങ്ങൾ മരണം അടഞ്ഞു. ലോകത്തെ ആകെ വിറപ്പിച്ച ഒരു സംഭവം ആയ ഈ വൈറസിനെ പ്രതിരോധിക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും കഠിനപ്രയത്നം നടത്തുന്നുണ്ട്. പല സംസ്ഥാനങ്ങളിലും അടച്ചിടീൽ തുടരുകയാണ്.

ഇതിനെ പ്രതിരോധിക്കാനായി നമ്മൾ ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക, ആൾക്കൂട്ടം ഉള്ള സ്ഥലങ്ങളിൽ കഴിവതും പോകാതിരിക്കുക, പനി, ചുമ, ശ്വസതടസ്സം എന്നിവ ഉള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, പനി, ചുമ, ശ്വസതടസ്സം എന്നിവ ഉള്ളവർ ഉടൻ തന്നെ വൈദ്യസഹായം തേടുക.

പ്ലേഗ്, വസുരി, നിപ്പ എന്നിവയെ നമ്മൾ ഉന്മൂലനാശം ചെയ്തത് പോലെ ഈ മഹാമാരിയെയും നമ്മൾ ഉന്മൂലനാശം ചെയ്യും.

ആർദ്ര രാജീവ്
5A എൻ.എസ്.എസ്.എച്ച്.എസ്.ഇടനാട്‌
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം