എൻ എം എൽ പി എസ് കൂളിമുട്ടം/അക്ഷരവൃക്ഷം/വൃത്തിയാണ് ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയാണ് ആരോഗ്യം

ഹായ് ഹായ് കൂട്ടുകാർ ചിരിച്ചു,
എൻെറ വൃത്തിയുള്ള നഖം കണ്ട്
വെട്ടും ഞാനെന്റെ നഖത്തിൻെറ അറ്റം
പതിവായി ആഴ്ചയിലൊരിക്കൽ
മുറിയില്ല ദേഹം പിച്ചിയാലും നുള്ളിയാലും
രോഗാണുക്കളുടെ ഒളിത്താവളമില്ലിവിടെ
വൃത്തിയാണ് ആരോഗ്യം
വൃത്തിയാണ് സൗന്ദര്യം
കാണണോ എൻ മുടി
കോമരമല്ല കാവടിയല്ല
വെട്ടിയൊതുക്കിയ ചുരുളൻ മുടി
കൈകൾ കഴുകാതെ മുഖവും കഴുകാതെ
കഴിക്കില്ല ഞാനൊരു ഭക്ഷണവും.
പ്രഭാതത്തിൽ കുളിക്കുന്ന ശീലമുണ്ടെ-
നിക്കെന്നും പ്രദോഷത്തിലുമൊന്നു വേണം.
വൃത്തിയായി നടക്കുവാനെന്നെ പഠിപ്പിച്ച
എൻ പ്രിയ മാതാവിൻ കരുതലാണിതെല്ലാം.
തുരത്തും ഞാനെപ്പോഴും വൈറസിനെ
ആ മഹാമാരി വരുത്തും
വൈറസുകളെയൊക്കെയും.
വൃത്തിയാണ് ആരോഗ്യം
വൃത്തിയാണ് സൗന്ദര്യം.

മുഹമ്മദ് ഹംദാൻ നദീം
1 A എൻ. എം. എൽ. പി. സ്കൂൾ, കൂളിമുട്ടം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത