എൻ എം എൽ പി എസ് കൂളിമുട്ടം/അക്ഷരവൃക്ഷം/ഇന്നത്തെ വൃത്തി നാളത്തെ ആരോഗ്യം
ഇന്നത്തെ വൃത്തി നാളത്തെ ആരോഗ്യം
ഞാൻ പതിവുപോലെ ഈ ഞായറാഴ്ചയും രാവിലെ ചായകുടി കഴിഞ്ഞു മിന്നുവിൻെറ വീട്ടിൽ കളിക്കാൻ പോയി. ഞാൻ എത്തുമ്പോഴേക്കും ബാക്കിയുള്ളവരെല്ലാം അവിടെ ഹാജരായിരുന്നു. ഞങ്ങൾ ഓലപ്പന്തും, കുട്ടിയും കോലും കളിച്ചു കഴിഞ്ഞപ്പോൾ തൊട്ടാപൊട്ടനുള്ള ഹരത്തിലായി എല്ലാവരും. മണ്ണിലും പൊടിയിലും ചാടിമറിഞ്ഞു ഞങ്ങൾ തിമിർത്തു കളിക്കുന്നതിനിടയിലാണ്, നീലുവിൻെറ അമ്മ ഞങ്ങളെ എല്ലാവരെയും നീട്ടി വിളിച്ചത്. അമ്മ എന്തോ പലഹാരം ഞങ്ങൾക്കായി ഉണ്ടാക്കിയിട്ടുണ്ടെന്ന് ആ വിളി കേട്ടപ്പോൾ മനസ്സിലായി. എല്ലാവരും കളി കുറച്ചു സമയത്തേക്ക് മതിയാക്കി ഓടിപ്പോയി. പലഹാരം കണ്ട എല്ലാവരും ആർത്തിയോടെ പാത്രത്തിലേക്ക് കൈ നീട്ടി.
പക്ഷെ നീലുവിൻെറ അമ്മ അത് സമ്മതിച്ചില്ല. നാളെയും ഇതുപോലെ ഓടിച്ചാടി കളിക്കാനും മറ്റും നിങ്ങൾക്ക് അസുഖം പിടിച്ചു കിടന്നാൽ പറ്റുമോ? അമ്മ എല്ലാവരോടും കൂടി ചോദിച്ചു. ആരോഗ്യമാണ് പ്രധാനം എന്ന് അമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നു. എല്ലാവരും വേഗം സോപ്പും ചകിരിയും ഉപയോഗിച്ച് നല്ല പോലെ കയ്യും കാലും മുഖവും കഴുകി. ശേഷം അമ്മ ഉണ്ടാക്കിയ രുചിയേറിയ പലഹാരം കഴിച്ചു സന്തോഷത്തോടെ വീണ്ടും അടുത്ത കളിയിലേക്കു നീങ്ങി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |