എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2022 ഫെബ്രുവരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഓൺലൈൻപഠനകാലത്തെ കുട്ടികളുടെ പ്രവർത്തനം
പുസ്തക ആസ്വാദനക്കുറിപ്പ്
കുട്ടികളിൽ വായന മരിക്കാതിരിക്കാൻ സ്കൂൾ ലൈബ്രറി പുസതക ആസ്വാദനം സംഘടിപ്പിച്ചു.ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അളകനന്ദ ( 8 C) യുടെ ആസ്വാദന കുറിപ്പ്.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കവിത.
സെമിനാർ
18-02-2022 ൽ എൻ.ആർ.പി.എം.എച്ച്.എസ്.എസിൽ വെച്ച് JRC C ലെവൽ കുട്ടികൾക്ക് നല്ല ആരോഗ്യശീലങ്ങൾ, റോഡ് സുരക്ഷാ ബോധവൽക്കരണം ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു. യോഗം എച്ച് എം മായ ടീച്ചർ ഉദ്ഘാടനം ചെയ്തു. JRC കോഡിനേറ്റർ അഫ്സൽ സാർ സ്വാഗതം ആശംസിച്ചു. ആദർശ് 10.D അനാമിക 10 E നേഹ പ്രദീപ് 10. E എന്നിവർ സെമിനാർ പ്രബന്ധം അവതരിപ്പിച്ചു. പിന്നീട് നടന്ന ചർച്ചയിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. തുടർന്ന് എച്ച്.എസ്.എസിലെ മഹേഷ് സാർ റോഡിലെ സുരക്ഷയെ കുറിച്ച് കുട്ടികൾക്ക് ഒരവബോധം നൽകാൻ ഉതകുന്ന തരത്തിലും, ശ്രീ പ്രജിത് സർ നല്ല ജീവിതത്തിന് നല്ല ആരോഗ്യം എന്ന വിഷയത്തിലും ഒരു ക്ലാസ്സ് എടുത്തു. സ്റ്റാഫ് സെക്രട്ടറി രാജേഷ് സാർ നന്ദി അറിയിച്ചു.
ലോക മാതൃഭാഷാ ദിനം ഫെബ്രുവരി 21. ലോക മാതൃഭാഷാ ദിനം വിപുലമായി ആഘോഷിച്ചു. ക്ലാസ്സ് മുറികൾ മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറഞ്ഞു.അന്നേ ദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. എച്ച്.എം അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി സ്വാഗതം ആശംസിച്ചു.ഓരോ ക്ലാസ്സിനെയും പ്രതിനിധീകരിച്ച് കുട്ടികൾ അസംബ്ലിയിൽ മാതൃഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.പ്രസംഗം, കവിത, പുസ്തകാസ്വാദനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, തിരുവാതിരപ്പാട്ട്, കഥാവതരണം എന്നിവ കൊണ്ട് സമൃദ്ധമായിരുന്നു അസംബ്ലി. 6. C യിലെ നന്ദു പ്രസാദിന്റെ 'എന്റെ ഗുരുനാഥൻ' കവിതാവതരണവും 5C യിലെ വൈഗയുടെ മാതൃഭാഷയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പ്രസംഗവും 9 A യിലെ മുഹമ്മദ് അർഷിദിന്റെ ആടുജീവിതം പുസ്തക ആസ്വാദനവും ഏറെ ശ്രദ്ധ പിടിച്ച് പറ്റി.ലൈബ്രറി കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി 10C യിലെ ആര്യനന്ദ നന്ദി അറിയിച്ചു.അസംബ്ലിക്ക് ശേഷം ക്ലാസ്സ് തലത്തിലും ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ മാതൃഭാഷയുടെ പ്രാധാന്യം വെളിവാക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു.