എൻ. എം. എൽ. പി. എസ്. വിലങ്ങറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഇത്തവണ നേരത്തേ അവധിവന്നു
സന്തോഷത്താൽ ഇരുപ്പുറച്ചില്ല
ആടിയും പാടിയും ടി.വി കണ്ടും
ദിനങ്ങൾ അങ്ങനെ കടന്നുപോയി
എവിടയും പോകേണ്ട കറങ്ങി നടക്കേണ്ട
വീടിനകത്തിരുന്നാൽ മതി
ഇടയിക്കിടെ കൈകൾ കഴുകുമ്പോൾ ഓർത്തിടും
'കൊറോണ' നീയിത്ര ഭീകരനൊ
പോകെ പോകെ ആകെ ബോറടിയായി
ഇരുന്നിരുന്നാകെ മടുപ്പായി
അവധിയെ സ്നേഹിച്ച ഞാനിപ്പോൾ
ഒന്നു സ്കൂളുതുറന്നെങ്കിലാഗ്രഹിച്ചു
കൂട്ടുകാരോടൊത്ത് കുത്തിമറിഞ്ഞും
അദ്ധ്യാപകരുടെ കഥകൾ കേട്ടും
അധ്യയനദിനങ്ങൾ ആഘോഷിക്കാൻ
'കൊറോണയെ' ഒന്നു നീ പോയിടു
ഈ ഭൂമിയിൽ നിന്നും പോയിടു

 

രഹന
3 എ എൻ.എം.എൽ.പി.എസ്.വിലങ്ങറ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത