എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ വനങ്ങൾ സംരക്ഷിക്കാം നാളെയുടെ നിലനിൽപിനായി
വനങ്ങൾ സംരക്ഷിക്കാം നാളെയുടെ നിലനിൽപിനായി
ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ ശുദ്ധവായു പ്രദാനം ചെയ്യുന്നതും ജലസ്രോതസുകളുടെ ഉൽഭവവും വനത്തിൽ നിന്നാണ്. വിഭവങ്ങളുടെ കലവറയാണ് വനങ്ങൾ. പ്രകൃതിയുടെ വരദാനങ്ങളായ സസ്യങ്ങളാൽ സമ്പന്നമാണ് വനം. ഒരു പാട് ജീവജാലങ്ങളുടെ വാസസ്ഥലവും വനമാണ്. പക്ഷെ ഏറെ ദുഃഖപൂർണമായ കാര്യം എന്തെന്നാൽ വനനശീകരണം ഇന്ന് വ്യാപകമായ ഒരു കാഴ്ചയായി മാറുകയാണ്. അതിന്റെ മുഖ്യ ഉത്തരവാദി മനുഷ്യനാണ്. മനുഷ്യന്റെ കാടിനു മേലുള്ള കടന്നുകയറ്റം ചെറിയ പ്രശ്നങ്ങൾ അല്ല സൃഷ്ടിക്കുന്നത്. അതുപോലെ കാട്ടുതീയും വനനശീകരണത്തിന്റെ ഒരു പ്രധാനകാരണമാണ്. പരിസ്ഥിതിയെ മറന്ന്കൊണ്ടുള്ള വികസനം വനത്തെയും വനസ്രോതസുകളെയും ഇല്ലാതാക്കി കൊണ്ടിരിക്കുകുകയാണ്. വനങ്ങൾ നശിക്കാൻ തുടങ്ങിയതോടെ ഭൂമുഖത്ത് നിന്നും പല ജീവികളും അപ്രത്യക്ഷമാവാൻ തുടങ്ങി. IUCN ന്റെ റെഡ് ബുക്ക് രേഖകൾ നോക്കിയാൽ ഭൂമിയിൽ നിന്ന് എത്രയോ ജീവികൾ അപ്രത്യക്ഷമായി എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. ജലസ്രോതസുകൾ വറ്റിവരണ്ടു. ആഗോള താപനം വർധിച്ചു. ഇത് മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നത്തിനും വഴി വെച്ചു. ഈ സാഹചര്യത്തിൽ വനനശീകരണം തടയേണ്ടതും വനവത്കരണം നടത്തേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്. 'കാവ് തീണ്ടല്ലേ'എന്ന് പഴയ ആളുകൾ പറയുന്നത് നമ്മൾ കേൾക്കാറില്ലേ. പണ്ട് വൃക്ഷങ്ങളാലും ഔഷധസസ്യങ്ങളാലും ജീവജാലങ്ങളാലും സമ്പന്നമായിരുന്നു കാവുകൾ. കാവുകളുടെ നാശം ജീവജാലങ്ങളുടെയും ജലസ്രോതസുകളുടെയും നശീകരണത്തിനു കാരണമായി. ഔഷധ സസ്യങ്ങൾ സുലഭമായി ഉണ്ടായിരുന്ന കേരളത്തിൽ വനം കുറഞ്ഞതോടെ അവയുടെ ലഭ്യതയും കുറയാൻ തുടങ്ങി. ഇന്ത്യയിലുടനീളം വനം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ടു രൂപം കൊണ്ട ഒരു പാട് പ്രസ്ഥാനങ്ങൾ ഉണ്ട്. ചിപ്പ്കോ, അപികോ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. വനവൽക്കരണ പദ്ധതിയുടെ ഭാഗമായി നമ്മുടെ രാജ്യത്തെ പല പ്രാദേശങ്ങളും വനമേഖലകളാക്കാൻ കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമായി കാണണം. അതിന് വേണ്ടി പ്രവർത്തിക്കണം. വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും ഔഷധസസ്യങ്ങളെ പരിപാലിച്ചും ജലാശയങ്ങളെ സംരക്ഷിച്ചും നാളെയുടെ നില നിലനിൽപിനായി നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം