എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ/അക്ഷരവൃക്ഷം/ശുചിത്വം ജീവൻ രക്ഷാ മാർഗം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ജീവൻ രക്ഷാ മാർഗം

രാമപുരം എന്നൊരു സ്ഥലത്തായിരുന്നു വിജയൻ എന്ന വിജയൻ നായർ താമസിക്കുന്നത്.എല്ലാം കൊണ്ടും ധനികനായിരുന്നു വിജയൻ.എന്നാൽ അയാളെ നാട്ടുകാർക്കൊന്നും ഇഷ്ടമല്ലായിരുന്നു.അതിന്റെ ഒരു കാരണം അയാൾ മറ്റുള്ളവരെ ഒരു തരത്തിലും സഹായിക്കാൻ തയാറല്ലായുരുന്നു , മറ്റൊരു കാരണം എല്ലാം കൊണ്ടുംസമ്പനനായിരുന്ന വിജയൻ ശുചിത്വത്തിന്റെ കാര്യത്തിൽ പിറകോട്ടായിരുന്നു.വീടും പരിസരവും മലിനമാക്കി ഇടുക,വീട്ടിലെ മാലിന്യം വഴിയോരത്ത് നിക്ഷേപിക്കുക,ദിവസവും കുളിക്കാതിരിക്കുക,ആഹാരം കഴിക്കുന്നതിനു മുന്നേ കൈകഴുകാതെ ഇരിക്കുക എന്നിവയായിരുന്നു നാട്ടുകാർ വിജയനിൽ കണ്ടെത്തിയ തെറ്റുകുറ്റങ്ങൾ.ഒരുതരത്തിൽ ഇവയെല്ലാം ശെരിയായിരുന്നു.വ്യക്തി ശുചിത്വം പോലും പാലിക്കാത്ത ആളെ ആർക്കാണ് ഇഷ്ടപ്പെടുക.അങ്ങനെ ഇരിക്കെ ഒരു ദിവസം രാമപുരത്ത് ജി എച്ച് എസ് എസ് സ്ക്കൂളിൽ പുതിയ അദ്ധ്യാപകനായി അനിൽ എന്നൊരു ആൾ വന്നു. എല്ലാവരും പരിചയപ്പെട്ടു.വലിയ മര്യാദക്കാരനും വിനയകുലീനനുമായ അയാളെ കുട്ടികൾക്കും വലിയവർക്കും ഇഷ്ട്ടമായിരുന്നു.അനിൽ എല്ലാവരെയും പരിചയപ്പെടുന്ന കൂട്ടത്തിൽ അയൽ വാസിയായ വിജയനെയും പരിചയപ്പെടണമെന്ന് വിചാരിച്ചു.എല്ലാവരും അനിലിനോടെ പറ‍ഞ്ഞു വേണ്ട എന്ന്. എന്നാൽ അനിൽ പിൻമാറിയില്ല . വിജയനെ കാണുവാൻ ഒത്തിരി ശ്രമിച്ചു.നാട്ടുകാർ പറയുന്നതൊക്കെ കേട്ടിട്ടും അയാൾ തീരുമാനം മാറ്റിയില്ല.അയാൾ അതിനോടൊപ്പം മറ്റൊന്നു കുടി തീരുമാനിച്ചു ഇങ്ങനെ ഒരാളുണ്ടെങ്കിൽ എന്തുകൊണ്ടയാളെപറഞ്ഞു മനസിലാക്കിക്കൂട.പറഞ്ഞാൽ ചിലപ്പം അയാൾ നന്നായാലോ എന്ന് രണ്ടും കൽപ്പിച്ച് വിജയനെ കാണാൻ ചെന്നു.വിജയൻ അനിലിനേ കാണാൻ തയാറായില്ല.അനിൽ എന്നിട്ടും പിൻമാറിയില്ല.അയാൾ പിന്നയും വിജയന്റെ വീട്ടിൽ പോയി.അനിൽ വിജയനെ തന്നെ പരിചയപ്പെടുത്തി. എന്നിട്ട് പറഞ്ഞു എനിക്കൊരു കാര്യം പറയാനുണ്ട് കൂട്ടുകാരാ.വിജയൻ അദിശയപ്പെട്ടു തന്നെ ആദ്യമായിട്ടാണ് ഒരാൾ കൂട്ടുകാരാ എന്ന് വിളിക്കുന്നത്.അങ്ങനെ അയാൾ പറയുന്നത് കേൾക്കാൽ വിജയൻ തയാറായി.ആദ്യം അതൊന്നും ഉൾക്കൊള്ളാൻ അയാൾക്ക് കഴിഞ്ഞില്ല.പക്ഷേ അനിൽ പറഞ്ഞു ഇതൊക്കെ സത്യമാണെന്ന്.വ്യക്തി ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയല്ല ആവശ്യമാണ് ഇല്ലെങ്കിൽ കൊറോണ,മലമ്പനി എന്നിവ വരാൻ സാധ്യത കൂടുതലാണ്.പരിസ്ഥിതി മലിനമാക്കാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . ഇല്ലെങ്കിൽ പല മാരക രോഗങ്ങളും പിടിപെടും.അനിൽ പറഞ്ഞു നിർത്തിയതും,വിജയൻ പറഞ്ഞു കുറേ നാളായി അയൽവാസികളും നാട്ടുകാരും എന്നോടെ മിണ്ടാതിരിക്കുന്നു ഇതാണ് കാരണം എന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്. നന്ദിയുണ്ട് മാഷേ.വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവും ഞാൻ ഇനി ഒരുപോലെ കൊണ്ടുപോകും.വിജയന്റെ മാറ്റം കണ്ട് എല്ലാവരും അയാളോട് സ്നേഹത്തോടെ പെരുമാറി.ഒരാൾ നന്നായാൽ മതി ആ പരിസരം മുഴുവൻ നന്നാകും.അതിൽ പിന്നെ ആരും അ ഗ്രാമത്തിന്റെ പരിസ്ഥിതിയെ മലിനമാക്കാൻ ശ്രമിച്ചിട്ടില്ല.ഒരാൾ കാരണം ഒരു പ്രദേശം മുഴുവനും മലിനമാക്കാൻ കുറച്ചു സമയം മതി.അതുകൊണ്ട് പ്രകൃതി മലിനമാക്കാതിരിക്കാം ആരോഗ്യത്തോടെ ജീവിക്കാം..

ഗംഗ എസ്
9a എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 05/ 2020 >> രചനാവിഭാഗം - കഥ